Verse 1അനുഗ്രഹങ്ങൾ അനവരതം
മാരിപോൽ ചൊരിയുന്നോൻ യേശുവല്ലോ
മാറാത്തതാം വാഗ്ദത്തമേകിയോൻ
അൻപുള്ള രക്ഷകൻ യേശുവല്ലോ.
Verse 2നന്ദി ഞാൻ ചൊല്ലും അനുദിനവും
നാൾതോറും നല്കുന്ന നൻമകൾക്കായ്
ഓരോ നിമിഷവും നീ തരുന്ന
ദാനമാണെൻ ജീവനെന്ന്
ഞാൻ കരുതുന്നു ദയാപരനേ
Verse 3നിൻ തിരു രാജ്യവും നീതിയുമെങ്ങൾ
നിരന്തരം തേടുവാൻ കൃപയേകുക
എനിക്കായ് സകലവും കരുതുന്നവൻ
ആകുലമെല്ലാം വഹിക്കുന്നവൻ
നീ മാത്രമല്ലോ ദയാപരനേ
Verse 4ഭാരങ്ങളേറുമെൻ ജീവിതത്തിൽ
വൈരികൾ ഘോരമായ് പൊരുതിടുമ്പോൾ
വിശ്വാസജിവിതം തകർന്നിടാതെ
നിൻ തിരുപാതയിൽ നടന്നിടുവാൻ
നീ കൃപയേകു ദയാപരനേ
Verse 1anugrahngal anavaratham
maaripol choriyunnon yeshuvallo
maaraatthathaam vaagdatthamekiyon
anapulla rakshakan yeshuvallo.
Verse 2nandi njaan chollum anudinavum
naalthorum nalkunna nanamakalkkaay
orro nimishavum nee tharunna
daanamaanen jeevanenn
njaan karuthunnu dayaaparane;-
Verse 3nin thiru raajyavum neethiyumengl
nirantharam theduvaan kripayekuka
enikkaay sakalavum karuthunnavan
aakulamellaam vahikkunnavan
nee maathramallo dayaaparane;-
Verse 4bhaarngalerumen jeevithatthil
vairikal ghoramaay poruthidumpol
vishvaasajivitham thakarnnidaathe
nin thirupaathayil nadanniduvaan
nee kripayeku dayaaparane;-
Download Song