Anugrahathin adhipathiye anantha kripa
Verse 1അനുഗ്രഹത്തിൻ അധിപതിയെ അനന്തകൃപ പെരുംനദിയെ
അനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേ
Verse 2വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയം
Verse 3തന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ
Verse 4തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ
Verse 5പാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ
മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ
Verse 1anugrahatthin adhipathiye ananthakripa perumnadiye
anudinam ninapadam gathiye adiyaanu nin kripamathiye
Verse 2vanavinakal vannidukil valayukayillen hridayam
vallabhan nee ennabhayam vanneedumo pinne bhayam
Verse 3thannuyire paapikalkkaay thannavanaam neeyiniyum
thallidumo ezhayenne theerumo nin snehamennil
Verse 4thirukkarngal tharunna nalla shikshayil njaan patharukilla
makkalengkil shaasanakal snehatthin prakaashanngal
Verse 5paaridamaam paazhmanalil paartthidum njaan nin thanalil
maranadinam varumalavil maranjnjidum njaan nin maarvvidatthil
Download Song