Anugrahikka vadhuvoduvarane
Verse 1അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം
ശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം
Verse 2ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം
ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളം
Verse 3വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതം
ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം
Verse 4അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം
Verse 5റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം
വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Verse 1anugrahikka vadhuvoduvarane sarvveshaa! mangalam
shirassil nin kai nalamoduvechu vaazhthenam
Verse 2orikkalum verpedatha modam kaivannum mangalam
sharikku thangade jeevithakaalam pokkidan
Verse 3vishishtamaakum kaanthi vilangiya sooryanum santhatham
sashiprabhackkum samyamezhunnivar shobhippan mangalam
Verse 4arishtakaalam vyaadhikalenniva yeshaathe mangalam
Bharichu bhagyakkadalathil muzhukan vazhthenam mangalam
Verse 5ribekkayakum vadhuvodu sahithan isshaakkupol mangalam
vivekamodum nijagruhabharanam cheythidaan mangalam
Download Song