Anukulamo ulakil prathikulamo
Verse 1അനുകൂലമോ ഉലകിൽ പ്രതികൂലമോ
എനിക്കെന്തായാലും എൻ യേശു മതി
Verse 2ഒരു നാളും അകലാത്ത സഖിയാണു താൻ
തിരുപ്പാദം തേടും അഗതിക്കു തുണയാണു താൻ
വരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽ
തെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി
Verse 3ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻ
മനം കലങ്ങാതെ അവനിലെന്നവലംബമാം
കനിവേറും കരങ്ങളാൽ കാത്തിടും താൻ
എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?
Verse 4ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻ
പകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ
വരളുന്ന നാവിനു ജലമാണു താൻ
എന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ
Verse 5ഒരിക്കലെൻ പേർക്കായി മുറിവേറ്റതാം
തിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻ
മമ കണ്ണീർ തുള്ളികൾ തോരുമന്നാൾ
മന്നൻ മശിഹതൻ ദീപ്തിയിൽ നിത്യം വാഴും ഞാൻ
Verse 1anukoolamo ulakil prathikoolamo
enikkenthaayaalum en yeshu mathi
Verse 2oru naalum akalaatha sakhiyaanu thaan
thiruppaadam thedum agathikku thunayaanu thaan
varumoro duhkhangal bhaarangalil
thellum paribhramam vende nikeshu mathi;-
Verse 3dinam thorum karuthuvaan aduthundu thaan
manam kalangaathe avanilennavalambamaam
kaniverum karangalaal kaathidum thaan
enne paalippaanithupole veraarullu?;-
Verse 4irul moodum vazhiyil nalloliyaanu thaan
pakal marubhoovil chudu veyilil thanalaanu thaan
varalunna naavinu jalamaanu thaan
ennil puthubalam tharum jeevavachassaanu thaan;-
Verse 5orikkalen perkkaayi murivettathaam
thiruvudal neril darshichu vanangidum njaan
mama kanneer thullikal thorumannaal
mannan mashiha than deepthiyil nithyam vaazhum njaan;-
Download Song