Anupama gunagananeeyan kristhu
Verse 1അനുപമ ഗുണഗണനീയൻ ക്രിസ്തു
അരുണോദയ പ്രഭപൂരിതൻ
അകമേ ആനന്ദദായകൻ
Verse 2ശോകോന്മുഖ നര ആശ്രയം അവൻ
പാപോന്മുഖ നര രക്ഷകൻ
രോഗോന്മുഖ ജഡ സൗഖ്യദായകൻ
വീരോന്മുഖ ബലകാരണൻ
Verse 3ജീവൻ ഏകുന്ന ദൈവവും
ജീവജലത്തിനുറവിടവും
ജീവാമൃതമൊഴി തൂകിടും അനുദിനം
ജീവൻ വഴിയും സത്യവും
Verse 4വിനയം തന്നുടെ സാഗരം
അഭയം ഏവർക്കും സാദരം
ദൈവത്തിന്നുടെ സാരാംശം-പര
മാത്മാവിന്നും ജീവാംശം
Verse 5ചിത്തേ മംഗളകാരണൻ
മൃത്യു ഭീതിസംഹാരകൻ
പാർത്താൽ പാരിടമാകെയും-പ്രഭു
ഓർത്താൽ ജീവിതസാരവും
Verse 6വാനൊളിയിൽ തെളിവേറിടും
വാനവരിൽ മഹിമാസനൻ
വാനേ പോയുടയോൻ വരും-വീണ്ടും
വാനിൽ നമ്മെയും ചേർക്കുവാൻ
Verse 1anupama gunagananeeyan kristhu
arunodaya prabhapoorithan
akame aanandadayakan
Verse 2shokonmukha nara aashrayam avan
paaponmukha nara rakshakan
rogonmukha jada saukhyadaayakan
veeronmukha balakaaranan;-
Verse 3jeevan eekunna daivavum
jeevajalathinuravidavum
jeevamrthamozhi thookidum anudinam
jeevan vazhiyum sathyavum;-
Verse 4vinayam thannude saagaram
abhayam eevarkkum saadaram
daivathinnude saraamsham-para
maathmavinnum jeevaamsham;-
Verse 5chiththe mangalakaaranan
mrthyu bheethi samhaarakan
paarthaal paaridamaakeyum-prrabhu
orthaal jeevithasaaravum;-
Verse 6vaanoliyil thelivvridum
vaanavaril mahimaasanan
vaane poyudayon varum-veendum
vaanil nammeyum cherkkuvaan;-
Download Song