Anuthapamuthirum hridayamathin
Verse 1അനുതാപമുതിരും ഹൃദയമതിൻ
യാചനകേട്ടിടും സ്വർഗതാതാ
കണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥന
കേൾക്കാതെ പോകരുതേ
നാഥാ-കേൾക്കാതെ പോകരുതേ
Verse 2തളരുന്ന നേരം നിൻ പാദാന്തികെ
ആശ്രയം തേടുവാൻ അണഞ്ഞിടുന്നു
കാൽവറിനാഥാ നീ ചിന്തിയ രക്തമെൻ
പാപക്കറകളെ തുടച്ചുവല്ലോ അനുതാപ…
Verse 3വഴിയേതെന്നറിയാതെ ഉഴറിയപ്പോൾ
വഴികാട്ടിയായി നീ വന്നുവല്ലോ
ഇടയനായ് നടന്നു നീ എൻ വഴിത്താരയിൽ
കാലിനു ദീപമാം വചനമതായ് അനുതാപ…
Verse 4നിരാശയെൻ ജീവിത നിനവുകളിൽ
കണ്ണീരിൻ ചാലുകൾ തീർത്ത നേരം
മരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻ
വരവിനായ് ഭൂവിതിൽ മരുവിടുന്നു അനുതാപ...
Verse 1anuthaapamuthirum hridayamathin
yaachana kettidum swargathaathaa
kannuneer thukidum adiyarin prarthhana
kelkkaathe pokaruthe
nathhaa-kelkkaathe pokaruthe
Verse 2thalarunna neram nin paadaanthike
aashrayam theduvaan ananjidunnu
kaalvari nathhaa nee chinthiya rakthamen
papakkarrakale thudachuvallo;- anuthaapa…
Verse 3vazhiyethennariyaathe uzhariyappol
vazhikattiyaayi nee vannuvallo
idayanaay nadannu nee en vazhithaarayil
kaalinu deepamaam vachanamathaay;- anuthaapa…
Verse 4niraashayen jeevitha ninavukalil
kanneerin chaalukaL theertha neram
maranathe jayichuyirpunda nathhaa nin
varavinaay bhuvithil maruvidunnu;- anuthaapa...
Download Song