Anuthapamuthirum mizhineerode
Verse 1അനുതാപമുതിരും മിഴിനീരോടെ
നിൻതിരു സവിധേ ഞാൻ വരുന്നു
കരുണാമയനേ കനിവേകണമേ
കാൽവറി ദർശനനം ഏകീടണേ
Verse 2ഇരുളേറുമീ വഴിയാത്രയതിൽ
തെളിദീപമായ് മുന്നിൽ നീ വരണേ
പഥികന് പാഥേയമായി നീ മാറുമ്പോൾ
പാദാന്തികം മാത്രം എൻ ശരണം
Verse 3ഹൃദയം നുറുങ്ങുവോർക്കരികിലെത്തും
മനം തകർന്നോർക്കെന്നും ജീവനും നീ
കരുതലിൻ ചിറകുമായ് കാവലിൻ കരവുമായ്
പരിപാവനാത്മാവേ നിറയണമേ
Verse 4അഴലേറുമീ മരുയാത്രയതിൽ
നിഴലായ് നീയെന്നെ ചേർത്തിടണേ
തെളിനീരുറവായ് ഒഴുകി നീ എന്നിൽ
തരളിതമായെന്നെ നടത്തീടണേ
Verse 1anuthaapamuthirum mizhineerode
nin thiru savidhe njaan varunnu
karunaamayane kanivekaname
kaalvari darshananam ekeedane
Verse 2irulerumee vazhi yaathrayathil
thelideepamaay munnil nee varane
pathhikan paathheyamaayi nee maarumpol
paadaanthikam maathram en sharanam
Verse 3hridayam nurunguvorkkarikiletthum
manam thakarnnorkkennum jeevanum nee
karuthalin chirakumaay kaavalin karavumaay
paripaavanaathmaave nirayaname
Verse 4azhalerumee maru yaathrayathil
nizhalaay neeyenne chertthidane
theli-neeruravaay ozhuki nee ennil
tharalithamaayenne nadattheedane
Download Song