Appa nee aashrayam ipparilezhayakku
Verse 1അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കു
കൈപ്പേറിടുന്നിതാ ജീവിതം
Verse 2കാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻ
വീടില്ലെനിക്കിഹേ-നിത്യമായ്
സ്വർപ്പുരിയിൽ നിത്യവീടഹോ
Verse 3അപ്പനും അമ്മയും തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോ-രപ്പനേ
അന്തികെ അണച്ചീടെന്നെ നീ
Verse 4മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാം
മോശെയ്ക്കു സങ്കേതമായോനേ
അന്തികെ അണച്ചീടെന്നെ നീ
Verse 5സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാം
യോസേഫിൻ കൂടെയിരുന്നോനെ
അന്തികെ അണച്ചീടെന്നെ നീ
Verse 6കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലും
തള്ളാതെ പോറ്റുന്നോരപ്പനെ
തൃപ്പാദം-പണിയുന്നേഴ ഞാൻ
Verse 1appa nee aashrayam ipparilezhayakku
kaipperidunnithaa jeevitham
Verse 2kadundu pakshikku svairyamaay vaazhuvaan
veedillenikkihe-nithyamaay
svarppuriyil nithyaveedaho;-
Verse 3appanum ammayum thallikkalanjaalum
thallathe pottunno-rappane
anthike anacheedenne nee;-
Verse 4mishrayim vittodi midyaanil parthathaam
moshykku-sangethamayone
anthike anacheedenne nee;-
Verse 5svantha’sahodarar thallikkalanjathaam
josephin koodeyirunnone
anthike anacheedenne nee;-
Verse 6kuttu’kudumbakkar thallikkalanjalum
thallaathe pottunno’rappane
thrippadam-paniyunnezha njaan;-
Download Song