Ariyunnallo daivam ariyunnallo
Verse 1അറിയുന്നല്ലോ ദൈവം അറിയുന്നല്ലോ
എന്റെ ഭാവിയാകെ നാഥൻ അറിയുന്നല്ലോ
എന്തിന്നായ് ഞാൻ ചിന്തകളാൽ കലങ്ങിടുന്നു
Verse 2നാളെയെന്തു നടക്കും ഞാനറിയുന്നില്ല
നാളെയെന്നെ കരുതുന്നോനറിഞ്ഞിടുന്നു
കാലമതിന്നതീതനാണവനാകയാൽ
ആകുലത്തിന്നവകാശമെനിക്കിന്നില്ല
Verse 3ചുവടോരൊന്നെടുത്തു വച്ചിടുവാൻ മുമ്പിൽ
അവനേകും വെളിച്ചമതെനിക്കു മതി
അതിലേറെ കൊതിക്കുന്നില്ലിഹ ലോകെ ഞാൻ
അവനിഷ്ടമെടുത്തെന്താണതു ചെയ്യട്ടെ
Verse 4മനം തകർന്നവർക്കവനടുത്തുണ്ടല്ലോ
ദിനംതോറും അവൻഭാരം ചുമക്കുന്നല്ലോ
നിണം ചിന്തി വിടുവിച്ചു നടത്തുന്നവൻ
മനം കനിഞ്ഞുകൊണ്ടെന്നെ കരുതിടുന്നു
Verse 5അവൻ നന്നായറിഞ്ഞല്ലാതെ നിക്കൊന്നുമേ
അനുവദിക്കുകയില്ലെന്നുഭവത്തിൽ
അഖിലവുമെന്റെ നന്മ കരുതിയല്ലോ
അവൻ ചെയ്യുന്നതുമൂലം ഭയമില്ലെന്നിൽ
Verse 6ഒരു നാൾ തന്നരികിൽ ഞാൻ അണയുമപ്പോൾ
കരുണയിൻ കരുതലിൻ ധനമാഹാത്മ്യം
തുരുതുരെ കുതുകത്താൽ പുളകിതനായ്
വരും കാലങ്ങളിൽ കാണാൻ കഴിയുമല്ലോ
Verse 1ariyunalo daivam ariyunalo
ente bhaaviyake naadan ariyunalo
enthinay njaan chinthakalaal kalangidunu
Verse 2naaleyenthu nadakum njanariyunila
naaleyenne karuthunonarinjeedunnu
kaalamathinathithanaan avanakayal
aakulathinavakashamenikinila
Verse 3chuvadoroneduthu vachiduvan munpil
avanekum velichamatheniku mathi
athilere kothikuniliha loke njaan
avan ishtam aduthenthanathu cheyatte
Verse 4manam thakarnavarkavan aduthundalo
dinam thorum avanbhaaram chumakunalo
ninam chinthi viduvichu nadathunavan
manam kaninjukondenne karuthidunu
Verse 5avan nanaay arinjalaatheniknume
anuvadikukayilen anubhavathil
akhilavumente nanma karuthiyalo
avan cheyunathu moolam bhayamilenil
Verse 6orunaal thanarikil njaan anayumapol
karunayin karuthalin dhanamahaathmyam
thuruthure kuthukathaal pullakithanay
varum kaalangalil kaanan kazhiyumalo
Download Song