Ariyunnavan yeshu maathram
Verse 1അറിയുന്നവൻ യേശു മാത്രം
നൽകുന്നവൻ യേശുവല്ലോ
ആലോചനയിൽ വീരനാം
പ്രവർത്തികളിൽ ഉന്നതൻ
സ്തോത്രഗീതം പാടും എൻ യേശുവിനായ്
Verse 2നല്ലിടയൻ യേശു മാത്രം
പാതയിലും പ്രകാശമാകും
നീതിയിൻ സൂര്യനാം
അത്ഭുത മന്തിയായവൻ
സ്തോത്രഗീതം പാടും എൻ യേശുവിനായ്
Verse 3രോഗിക്കു നല്ല വൈദ്യനായ്
പാപിക്കു പൂർണ്ണ രക്ഷയായ്
സ്വർഗ്ഗം ത്യജിച്ചു ഭൂമിയിൽ
എനിക്കായ് വന്നു പിറന്നതാൽ
സ്തോത്രഗീതം പാടും എൻ യേശുവിനായ്
Verse 4കാൽവറിയിൽ എൻ പേർക്കായ്
മൂന്നാണിയിൽ തകർക്കപ്പെട്ടു
എൻ പാപത്തിൻ കടം നീക്കിയേ
സ്വർഗ്ഗത്തിൻ സുതനായ് തീർത്തതാൽ
സ്തോത്രഗീതം പാടും എൻ യേശുവിനായ്
Verse 1Ariyunnavan yeshu maathram
Nalkunnavan yeshuvallo
Aalochanayil veeranaam
Pravarthikalil unnathan
Sthothra geetham paatum en yeshuvinaay
Verse 2Nallitayan yeshu maathram
Paathayilum prakaasamaakum
Neethiyin sooryanaam
Athbhutha manthriyaayavan
Sthothra geetham paatum en yeshuvinaay
Verse 3Rogikku nalla vaidyanaay
Paapikku purnna rakshayaay
Swargam thyajichchu bhoomiyil
Enikkaay vannu pirannathaal
Sthothra geetham paatum en yeshuvinaay
Verse 4Kaalvariyil en perkkaay
Moonnaaniyil tharaykkapettu
En paapatthin katam neekkiye
Swargaththin makanaay theerththathaal
Sthothra geetham paatum en yeshuvinaay
Download Song