Verse 1അർപ്പിക്കുന്നെന്നെ നാഥാ
ആരാധനയായെന്നെയും നിൻ മുമ്പിൽ
അകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽ
വഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാ
Verse 2അകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴും
അകലാതെയെന്നെ രക്ഷിച്ച നിന്നെ
ആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്
ആരാധിക്കുന്നേ ആത്മനാഥാ
Verse 3നിൻ സ്നേഹവഴികളിൽ പിൻമാറിടാതെ
പിൻതുടർന്നീടാൻ നൽവരം നൽക
നല്ലവനാം നാഥാ വിശ്വാസയോഗ്യാ
ആരാധിക്കുന്നേ ആത്മനാഥാ
Verse 4എൻ സർവ്വവും തിരുമുന്നിലർപ്പിച്ച്
നമിക്കുന്നു നിന്നെ നിത്യവും വാഴാൻ
വഴിയൊരുക്കി നടത്തീടുന്ന നാഥാ
ആരാധിക്കുന്നേ ആത്മനാഥാ
Verse 1arppikkunnenne nathhaa
aaradhana-yayenneyum nin mumpi
akathariluyarunna sthuthi-sthothrangalaal
vazhthunnu ninne shreyeshu nathhaa
Verse 2akrithyangalenne pinthudarampozhum
akalaatheyenne rakshicha nine
aayiram sthuthikalaal aarppodeyinne
aaradhikkunne aathma nathhaa
Verse 3nin sneha vazhikalil pinmarridaathe
pin thudarnnedaan nalvaram nalka
nallavanaam nathhaa vishvasayogyaa
aaradhikkunne aathma nathhaa
Verse 4en sarvvavum thirumunnil arppiche
namikkunnu ninne nithyavum vaazhaan
vazhiyorukki nadathedunna nathhaa
aaradhikkunne aathma nathhaa
Download Song