യേശുവേ ആരാധിപ്പോർ ഭാഗ്യവാന്മാരും
യേശുവേ സേവിക്കുന്നോർ സ്വർഗീയ പൗരന്മാരും
നാം ഇന്ന് വണങ്ങീടാം യേശുവിൻ സന്നിധിയിൽ
മേത്തരമാം സ്തുതി നൽകി നമ്മുടെ പ്രീയനെ ആരാധിക്കാം
Verse 3
മൃത്യുവെ വെന്നിയതേശുവാം
സാത്താനിൻ ശക്തി കെടുത്തിയതും
പാപത്തെ നീക്കിയ കുഞ്ഞാടത്തും
ഉത്തമ രക്ഷകൻ യേശുവാം
(യേശുവേ ആരാധിപ്പോർ)
Verse 4
വിശ്വാസ നായകൻ യേശുവാം
പൂർത്തിവരുത്തുന്നതേശുവാം
തളർന്ന മക്കൾക്ക് തൻകൃപ നൽകി
തുണ നിൽക്കുന്നതും യേശുവാം
(യേശുവേ ആരാധിപ്പോർ)
Verse 5
നമ്മെ നിറയ്ക്കുന്നതേശുവാം
സഭയിൻ നാഥനും യേശുവാം
നമ്മുടെ നടുവിൽ ഉലാവുന്നവനും
കരുണയുള്ളോനും യേശുവാം
(യേശുവേ ആരാധിപ്പോർ)
Verse 6
മുഴങ്കാലൊക്കെയും മടങ്ങുന്നു
നാവുകളൊക്കെയും പാടുന്നു
കർത്താധി കർത്തനും രാജാധി-
രാജാവും വീരനാം ദൈവവും യേശുവാം
(യേശുവേ ആരാധിപ്പോർ)