Arumayulleshuve kurishil maricha
Verse 1അരുമയുള്ളേശുവേ കുരിശിൽ മരിച്ച-എൻ
ജീവനെ വീണ്ട രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
ദുർഘടമലകൾ കടന്നു വരുന്നേ
Verse 2വീടും മറന്നു ഞാൻ നാടും മറന്നു ഞാൻ
ഉടയവനേ നിന്റെ തിരുമുഖം കാൺമാൻ
അടിയനെ വഴിയിൽ പലവിധയാപത്തിൻ
നടുവിൽ നീ നടത്തി പരിപാലിച്ചു
Verse 3അപ്പനേക്കാളുമെന്നമ്മയെ കാളുമെൻ-
ഓമനയുള്ളെൻ രക്ഷിതാവേ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ
Verse 4കീറിയ വസ്ത്രവും നാറുന്ന ദേഹവും
പൊഴിയുന്ന കഷണവും എന്നുടെ പ്രിയനെ
ലാസറെ പോലെനിക്കീധരയേകിലും
അരുമയുള്ളേശുവേ നിന്നെ മതിയേ
Verse 5വാളാൽ മരിക്കിലും പഞ്ഞത്താൽ ചാകിലും
സിംഹങ്ങൽ ചീന്തി കഴുകന്മാർ പറിക്കിലും
രക്ഷകനേശുവേ കാരുണ്യവാനേ
നിശ്ചയമായെനിക്കവിടുത്തേ മതിയേ
Verse 6വീട്ടിൽ മരിക്കയോ കാട്ടിൽ പോയ് ചാകയോ
റോമയിൽ പോകയോ തടവിൽ ഞാൻ ആകയോ
അടികളും ഇടികളും പഴികളും ദുഷികളും
അരുമയുള്ളേശുവിൻ പേരിൽ ഞാൻ സഹിക്കാം
Verse 7പോകുന്നു ഞാൻ എന്റെ പ്രേമസഖി നിന്റെ
മാറിൽ വസിച്ചെന്റെ വീടൊന്നു കാൺമാൻ
സകലവും മറന്നു ഞാൻ സകലവും വെടിഞ്ഞു ഞാൻ
അരുമയുള്ളേശുവേ നിന്നെ മതിയേ
Verse 1Arumayulleshuve kurishil maricha-en
Jeevane veenda rakshithaavee
Sakalavum marannu njaan Sakalavum vedinju njaan
durgada malakal kadannu varunne
Verse 2Veedum marannu njaan naadum marannu njaan
Udayavane ninte thirumukam kaanmaan
Adiyane vazhiyil palavidha aapathin
Naduvil nee nadathi paripaalichu
Verse 3appane kaalumen ammaye kaalumen
Oomanayullen rakshithaavee
Sakalavum marannu njaan Sakalavum vedinju njaan
Arumayulleshuve ninne mathiyee
Verse 4keeriya vasthravum naarunna dehavum
pozhiyunna kashanavum ennude priyane
laasare polenikkeedharayekilum
arumayulleshuve ninne mathiye
Verse 5vaalaal marikkilum panjathaal chaakilum
simhangal cheenthi kazhukkanmaar parikkilum
Rakshakaneshuve kaarunya’vaane
Nischayamayenikkaviduthe mathiyee
Verse 6Veetil marikkayo kaati poi chaakayo
Romayil pokayo thadavil njaan aakayo
Adikalum idikalum pazhikalum dhushikalum
Arumayulleshuvin peril njaan sahikkam
Verse 7Pokunnu njaan ente premasakhi ninte
Maaril vasichente veedonnu kaanmaan
Sakalavum marannu njaan Sakalavum vedinju njaan
Arumayulleshuve ninne mathiyee
Download Song