അസ്സാദ്ധ്യമായതൊന്നുമില്ല
എൻ ദൈവത്തിൻ വാക്കുകൾ മുൻപിൽ
പർവതം മാറിടട്ടെ കുന്നുകൾ നീങ്ങിടട്ടെ
മാറുകയില്ല തൻറെ ദയകൾ
ആകാശം മാറിടട്ടെ ഭൂമിയും നീങ്ങിടട്ടെ
മാറുകയില്ല തന്റെ വചനം
Verse 2
യഹോവ നല്ലവനല്ലോ - യഹോവ നല്ലവനല്ലോ
ഹാലേലുയ്യാ - ഹാലേലുയ്യാ
Verse 3
കാറ്റുകാണുകില്ല നിങ്ങൾ മഴയും കാണുകയില്ല
വിശ്വാസത്തോടെ കുഴികൾ വെട്ടീടുകിൽ
താഴ്വര വെള്ളത്താൽ നിറയും
ആത്മാവിനാലെ കൃപയെന്നാർത്തീടുകിൽ
ദൈവത്തിൻ പ്രവർത്തികൾ കാണും - യഹോവ
Verse 4
സൈന്യത്താലെയല്ല ഒരു ശക്തിയാലുമല്ല
ആത്മാവിനാലെ അഭിഷേകത്താലേ
ശത്രുവിൻറെ നുകം തകരും
അധികാരത്താലെ അഭിഷേകത്താലേ
ശത്രുവിൻ കോട്ടകൾ തകരും - യഹോവ
Verse 5
യേശുവിൻ നാമത്തിങ്കൽ എല്ലാ മുഴങ്കാലും മടങ്ങും
വാനത്തിൻ കീഴെ ഭൂമിക്കു മീതെ
വേറൊരു നാമവും ഇല്ല
യേശുവിൻ നാമം രക്ഷിക്കും നാമം
ഏവരും ചേർന്നങ്ങു പാടും – യഹോവ