Athbhutham yeshuvin naamam
Verse 1അത്ഭുതം യേശുവിൻ നാമം
ഈ ഭൂവിലെങ്ങും ഉയർത്തിടാം
Verse 2എല്ലാരും ഏകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കർത്തനവൻ
വല്ലഭനായ് വെളിപ്പെടുമേ
Verse 3നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതിധൈര്യമായ്
ഉരച്ചീടുക സഹോദരരേ
Verse 4മിന്നൽപിണരുകൾ വീശും
പിന്മാരിയെ ഊറ്റുമവൻ
ഉണരുകയായ് ജനകോടികൾ
തകരുമപ്പോൾ ദുർശക്തികളും
Verse 5വെള്ളിയും പൊന്നൊന്നുമല്ല
ക്രിസ്തേശുവിൻ നാമത്തിനാൽ
അത്ഭുതങ്ങൾ അടയാളങ്ങൾ
നടന്നീടുമേ തൻ ഭുജബലത്താൽ
Verse 6കുരുടരിൻ കണ്ണുകൾ തുറക്കും
കാതു കേട്ടിടും ചെകിടർക്കുമെ
മുടന്തുള്ളവർ കുതിച്ചുയരും
ഊമരെല്ലാം സ്തുതി മുഴക്കും
Verse 7ഭൂതങ്ങൾ വിട്ടുടൻ പോകും
സർവ്വബാധയും നീങ്ങിടുമേ
രോഗികളും ആശ്വസിക്കും
ഗീതസ്വരം മുഴങ്ങിടുമേ
Verse 8നിന്ദിത പാത്രരായ് മേവാൻ
നമ്മെ നായകൻ കൈവിടുമോ
എഴുന്നേറ്റു നാം പണിതീടുക
തിരുക്കരങ്ങൾ നമ്മോടിരിക്കും
Verse 1athbhutham yeshuvin naamam
ie bhuvilengum uyarthidaam
Verse 2ellaarum eekamay kudy
santhoshamay aaradhikkaam
nallavanam karthanavan
vallabhanay velippedume;-
Verse 3neettiya thri-kkarathalum
parishudhaathma shakthiyalum
thiruvachanam athi’dhairyamaay
uracheduka sahodarare;-
Verse 4minnal-pinarukal veeshum
pinmaariye oottumavan
unarukayai jana-kodikal
thakarumappol durshakthikalum;-
Verse 5velliyum ponnonnumalla
kristheshuvin naamathinal
atbhuthangal adayalangal
nadanneeume than bhujabelathal;-
Verse 6kurudarin kannukal thurakkum
kaathu kettidum chekidarkume
mudanthullavar kuthi’chuyarum
umarellam sthuthi muzhakkum;-
Verse 7bhuthangal vittudan pokum-
sarvva bathayum neengedume
rogikalum aashvasikkum
geetha svaram muzhangedume;-
Verse 8ninditha pathraray mevan
namme nayakan kaividumo
ezhunnetu naam panitheduka
thirukkarangal nammodirikkum;-
Download Song