അത്ഭുതമേ യാഹിൻ നാമമേ
അതിശയം അത് ധ്യാനിക്കിൽ
ആകാശം ഭൂമിയും താര സമൂഹവും
ആയതിൻ സാക്ഷ്യങ്ങളേ(2)
Verse 2
ആഴിയും പർവ്വതനിരകളും എല്ലാം
ആർത്തുല്ലസിച്ചിടുന്നു
ആറ്റിലെ മത്സ്യങ്ങൾ കാനന ജീവികൾ
വാഴ്ത്തുന്നു തൻ നാമത്തെ(2)
ആരാധിച്ചിടുന്നു വാഴ്ത്തി വണങ്ങുന്നു
ആരാധ്യനാം ദൈവമേ(2)
Verse 3
പാറയിൽ നിന്നവൻ ദാഹജലം നൽകി
പാതയൊരുക്കി ആഴിയിൽ
സ്വർഗ്ഗീയ മന്നയെ ദാനമായി നൽകി
സ്വന്തജനത്തെ നടത്തി(2)
സ്വന്തജീവൻ നൽകി എന്നെയും വീണ്ടതാം
സ്നേഹമെന്താശ്ചര്യമേ(2)
Verse 4
ജീവനും ശ്വാസവും വഴികളും എല്ലാം
പൊൻകരം തന്നില്ലല്ലോ
ജീവനും ഭക്തിക്കും വേണ്ടതെല്ലാമേകും
ഉന്നതനാം ദൈവം നീ(2)
എൻ ഉപനിധിയെ സൂക്ഷിപ്പവൻ നീ
എന്നും നിൻ പദം ഗതിയെ(2)