Verse 1അതിമംഗല കാരണനേ
സ്തുതി തിങ്ങിയ പൂരണനേ-നരർ-
വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്ന
വല്ലഭ താരകമേ
Verse 2മതി മങ്ങിയ ഞങ്ങളെയും
വിധി തിങ്ങിയോർ തങ്ങളെയും-നിന്റെ
മാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍
വന്നുവോ പുംഗവനേ
അതിമംഗല കാരണനേ
Verse 3മുടി മന്നവർ മേടയേയും
മഹാ ഉന്നത വീടിനേയും-വിട്ടു
മാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻ
വന്നുവോ ഈ ധരയിൽ
അതിമംഗല കാരണനേ
Verse 4തങ്കക്കട്ടിലുകൾ വെടിഞ്ഞു
പശുത്തൊട്ടിയതിൽ കിടന്നു ബഹു-
കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-
കഷ്ടം സഹിച്ചുവോ നീ
അതിമംഗല കാരണനേ
Verse 5ദുഷ്ട പേയ്ഗണം ഓടുവാനും
ശിഷ്ടർ വായ്ഗണം പാടുവാനും-നിന്നെ
പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻ
ഏറ്റ നിന് കോലമിതോ
അതിമംഗല കാരണനേ
Verse 6എല്ലാ പാപങ്ങളുമകലാന്‍
ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്
പാങ്ങെന്യേ വേറൊന്നും പുംഗവാ നിന് തിരു-
മേനിക്കു കണ്ടീലയോ
അതിമംഗല കാരണനേ
Verse 1Athi mangala kaaranane
sthuthi thingiya pooranane - narar
vazhuvaan vin thurannoozhiyil piranna
vallabha thaarakamay
Verse 2mathi mangiya njangaleyum
vidhi thingiyor thangaleyum-ninte
maa mahathvam divya sreethuavum kaattuvaan
vannuvo pungavane
athi mangala kaaranane
Verse 3mudi mannavar medayeyum
mahaa unnatha veedineyum vittu
maattidayil pira-nnaattitayar thozhaan
vannuvo iedharayl
athi mangala kaaranane
Verse 4thankakkattilukal vedinju
pashuthottiyathil kidannu bahu-
kaattu manjil kadinathilulppttu maa-
kashtam sahichuvo nee
athi mangala kaaranane
Verse 5dushta peyganam oduvaanum
shishtar vaaiganam paaduvanum ninne
pinthudarunnavar thumpa menye vaazhan
eetta nin koalamitho
athi mangala kaaranane
Verse 6ellaa papangalumakalaan
jeeva devavaram labhippaan iee nin
pangennye veronnum punghavaa nin thiru
menikku kandeelayo
athi mangala kaaranane
Download Song