Athimahathaam nin seva cheyvaan
Verse 1അതിമഹത്താം നിൻ സേവ ചെയ്വാൻ
എന്നെ വിളിച്ച എൻ പ്രിയ കർത്താവേ
ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ
നിനക്കായ് എന്റെ യേശുവേ
Verse 2ബലഹീന പാത്രമാം എന്നെ നീ ഉരുക്കി
പുതുരൂപം നൽകിയല്ലോ
ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്
എന്നെ വേർതിരിച്ചുവല്ലോ
Verse 3പരിശുദ്ധമാക്കാൻ അഗ്നിശോധനയും
കൃപ നൽകാൻ മരുഭൂമിയും
ദർശനമേകാൻ പത്മോസും ഒരുക്കി
എന്നെ വേർതിരിച്ചുവല്ലോ
Verse 4ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ
നിൻ സേവക്കായ് ഇറങ്ങി
നഷ്ടമാകില്ല ഒന്നും നിന്റെ വിശ്വസ്തത
എന്നെ പുലർത്തിടുമല്ലോ
Verse 1Athimahathaam nin seva cheyvaan
Enne vilicha en priya karthaave
Jeevichidum njaan en naal muzhuvan
Ninakkaay ente yeshuve
Verse 2Balaheena paathramaam enne nee urukki
Puthuroopam nalkiyallo
Upayogapoornamaay abhimaana paathramaay
Enne verthirichuvallo;-
Verse 3Parishudhamaakkaan agnishodhanayum
Krupa nalkaan marubhoomiyum
Darshanam ekaan pathmosum orukki
Enne verthirichuvallo;-
Verse 4Laabhamaayirunnava chethamennenni njaan
Nin sevakkaay irrangi
Nashtamaakilla onnum ninte vishvasthatha
Enne pularthidumallo;-
Download Song