Athimodam ninthiru sannidhiya
Verse 1അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽ
സ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികം
Verse 2തിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻ
തിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻ
Verse 3മമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ
പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികം
Verse 4അരുണോദയസമയം പാരിൽ പതഗഗണം പാടുന്നു
തിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേ
Verse 5അരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻ
അഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേ
Verse 6ജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽ
ജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേ
Verse 7രീതി:അതിരാവിലെ തിരുസന്നിധി
Verse 1athimodam nintiru sannidhiyanayunnu prabhaathathil
sthuthigeethangal paadivaazhththuvaan kripayekanamadhikam
Verse 2thirunaamaththilabhayam praapichchadhikam shakthi labhippaan
thirusannidhiyanayunneeshaa balahheenanaamadiyan
Verse 3mama jeevithavazhikal thavahitham pol thudarnniduvaan
parane, mama priyane, kripa pakarnneedanamadhikam
Verse 4arunodayasamayam paaril pathagagamanam paadunnu
thiruvedaththin porule divya kathir veeshanam hridaye
Verse 5arisanchayam viharikkunnu, vinakal varuththiduvaan
akhilesha, maam karangal neettipparipaalikka parane
Verse 6jagadeeshane bhajichchaathmeeya puthukkam praapichchathinaal
jayajeevitham nayippaanaasha valarunnaathmapriyane
Verse 7reethi:athiraavile thirusannidhi
Download Song