Athiraavile thiru sannadhi anayunnoru
Verse 1അതിരാവിലെ തിരുസന്നിധി
അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാൻ
കൃപയരുൾക യേശുപരനേ
Verse 2രജനീയതിലടിയാനെ നീ സുഖമായ്
കാത്ത കൃപയ്ക്കായ്
ഭജനീയ! നിൻ തിരുനാമത്തിന്നനന്തം
സ്തുതി മഹത്ത്വം
Verse 3എവിടെല്ലാമീ നിശയിൽ മൃതി
നടന്നിട്ടുണ്ട് പരനേ
അതിൽ നിന്നെ പരിപാലിച്ച
കൃപയ്ക്കായ് സ്തുതി നിനക്കേ
Verse 4നെടുവീർപ്പിട്ടു കരഞ്ഞിടുന്നു
പല മർത്യരീ സമയേ
അടിയന്നുള്ളിൽ കുതുകം തന്ന
കൃപയ്ക്കായ് സ്തുതി നിനക്കേ
Verse 5കിടക്കയിൽ വച്ചരിയാം
സാത്താനടുക്കാതിരിപ്പതിന്നെൻ
അടുക്കൽ ദൂതഗണത്തെ
കാവലണച്ച കൃപയനൽപ്പം
Verse 6ഉറക്കത്തിനു സുഖവും തന്നെൻ
അരികേ നിന്നു കൃപയാൽ
ഉറങ്ങാതെന്നെ ബലമായ് കാത്ത
തിരുമേനിക്കു മഹത്ത്വം
Verse 7അരുണൻ ഉദിച്ചുയർന്നിക്ഷി-
തിദ്യുതിയാൽ വിളങ്ങിടുംപോൽ
പരനേയെന്റെയകമേ
വെളിവരുൾക തിരുകൃപയാൽ
Verse 1athiraavile thirusannidhi
anayunnoru samaye
athiyaay ninne sthuthippaan
kripayarulka yeshuparane
Verse 2rajanee'yathil adiyaane nee sukhamaay
kaattha kripaykkaay
bhajaneey! nin thirunaamatthinnanantham
sthuthi mahatthvam;-
Verse 3evidellaamee nishayil mrithi
nadannittund parane
athil ninne paripaaliccha
kripaykkaay sthuthi ninakke;-
Verse 4neduveerppittu karanjnjidunnu
pala marthyaree samaye
adiyannullil kuthukam thanna
kripaykkaay sthuthi ninakke;-
Verse 5kidakkayil vacchariyaam
saatthaanadukkaathirippathinnen
adukkal doothaganatthe
kaavalanaccha kripayanalppam;-
Verse 6urakkatthinu sukhavum thannen
arike ninnu kripayaal
urngaathenne balamaay kaattha
thirumenikku mahatthvam;-
Verse 7arunan udicchuyarnnikshi-
thidyuthiyaal vilngidumpol
paraneyenteyakame
velivarulka thirukripayaal;-
Download Song