Athivegamaay shreeyeshuraajan
Verse 1അതിവേഗമായ് ശ്രീയേശുരാജൻ വാനമദ്ധ്യ വന്നീടും
അതിനാൽ സ്വകാന്തേ നിൻതല ഉയർത്തിടേണം ഈ ക്ഷണം
Verse 2ബഹുവൽസരം മുൻ താൻ വചിച്ചാശ്വാസമാമോരോമൊഴി
അതുപോൽ ഭവിച്ചിടുന്നതാ നീ ആവലോടിരിക്കുക
Verse 3നടുരാത്രിയാണാ സന്ധ്യയിലോ കോഴികൂകും നേരത്തോ
ഒരു കാഹളം മുഴങ്ങിടും നീ ആവലോടിരിക്കുക
Verse 4കുരിശേറിയോനേ ഓർത്തു നീ സഹിച്ചതാം ഓരോവ്യഥ
അതിൻ സൽപ്രതിഫലം തരുമവൻ കരങ്ങളാൽ ദൃഢം
Verse 5പല കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനാകുന്നു നീ
ഒരു നാൾ പ്രിയൻ തൻ കൈകളാൽ നിൻ കണ്ണുനീർ തുടച്ചിടും
Verse 6പരിശുദ്ധ സംഘം എന്നുരച്ചാൽ മാത്രം യേശു ചേർക്കുമോ ?
പരിശുദ്ധമായ് ജീവിച്ചു പാരിൽ പാർത്തിരുന്നാൽ ചേർത്തിടും
Verse 7അഭിഷേക ഭാഗ്യം തന്നെയോ അതോടു ചേർന്നൊരോന്നുമേ
അഭിഷിക്തരാൽ നീ ഏറ്റതും നിൻ ഭാഗ്യമല്ലയോ പ്രിയേ
Verse 1athivegamaay shreeyeshuraajan vaanamaddhya vanneedum
athinaal svakaanthe ninathala uyartthidenam ee kshanam
Verse 2bahuvalsaram mun thaan vachicchaashvaasamaamoromozhi
athupol bhavicchidunnathaa nee aavalodirikkuka
Verse 3naduraathriyaanaa sandhyayilo kozhikookum nerattho
oru kaahalam muzhngidum nee aavalodirikkuka
Verse 4kurisheriyone orrtthu nee sahicchathaam orrovyathha
athin salprathiphalam tharumavan karngalaal dridham
Verse 5pala kashdanashdameri vannaal bhaagyavaanaakunnu nee
oru naal priyan than kaikalaal nin kannuneer thudacchidum
Verse 6parishuddha samgham ennuracchaal maathram yeshu cherkkumo ?
parishuddhamaay jeevicchu paaril paartthirunnaal chertthidum
Verse 7abhisheka bhaagyam thanneyo athodu chernnoronnume
abhishiktharaal nee ettthum nin bhaagyamallayo priye
Download Song