Athyantha shakthi en svanthamennalla
Verse 1അത്യന്തശക്തി എൻ സ്വന്തമെന്നല്ല
വൻ കൃപയാൽ തന്ന ദിവ്യദാനം (2)
വിണ്ണിന്റെ ശക്തി ഈ മൺ പാത്രത്തിൽ
നിക്ഷേപമായ് ഇന്നും നിറച്ചീടുന്നു (2)
Verse 2ആത്മാവിൻ ശക്തി അളവറ്റ ശക്തി
അത്ഭുത ശക്തി ആ മഹാശക്തി(2)
മേൽക്കുമേൽ വ്യാപരിക്കും ദിവ്യശക്തി
ബലഹീനനാമെന്നിൽ വർദ്ധിക്കും ശക്തി(2)
Verse 3രോഗക്കിടക്കയിൽ ദേഹം ക്ഷയിക്കുമ്പോൾ
വേഗത്തിൽ സൗഖ്യമാക്കും ദിവ്യശക്തി (2)
ക്ഷീണത്താൽ വാടിത്തളർന്നീടുമ്പോൾ
തൽക്ഷണം താങ്ങി തലോടും ശക്തി(2) ആത്മാ..
Verse 4നിന്ദകൾ കഷ്ടങ്ങൾ ഏറീടുമ്പോൾ
ആനന്ദാത്താലെന്നെ നയിക്കും ശക്തി(2)
വാട്ടം മാലിന്യം ക്ഷയം ഭവിച്ചിടാതെ
ജീവാന്ത്യത്തോളം ജയം ഏകും ശക്തി(2) ആത്മാ..
Verse 1athyantha shakthi en svanthamennalla
vankrupayaal thanna divya daanam (2)
vinninte shakthi ie man paathrathil
nikshepamaay innum niracheedunnu (2)
Verse 2aathmaavin shakthi alavatta shakthi
athbhutha shakthi aa mahaa shakthi(2)
melkkumel vyaparikkum divya shakthi
balaheena’ naa mennil varddhikkum shakthi(2)
Verse 3rogakkidakkayil deham kshayikkumpol
vegathil saukhyamaakkum divyashakthi (2)
ksheenathaal vaadithalarnneedumpol
thalkshanam thaangi thalodum shakthi(2)
Verse 4nindakal kashdangal ereedumpol
aanandathalenne nayikkum shakthi (2)
vaattam malinyam kshayam bhavichidathe
jevaanthyantholam jayam ekum shakthi(2)
Download Song