Athyantha shakthi mankudarangalil
Verse 1അത്യന്തശക്തി മൺകൂടാരങ്ങളിൽ
ആദിമ നൂറ്റാണ്ടിൽ പകർന്ന ശക്തി
പരിശുദ്ധാത്മാവേ ദൈവാത്മാവേ
ഈ അത്ഭുത മാരി ഇന്ന് പെയ്യണമേ
Verse 2മുൾപ്പടർപ്പിൽ അന്ന് മോശ കണ്ട
വെന്തുപോകാത്ത കത്തുന്ന തീ
ഈ അത്യന്തശക്തി എന്റെ സ്വന്തമല്ല
മൺപാത്രങ്ങളിൽ പകർന്നതാം തീ
Verse 3സീനായിൽ നിറഞ്ഞതാം വൻ സാന്നിദ്ധ്യം
കർമേലിൽ ഇറങ്ങിയ ദൈവീക തീ
അഭിഷേകത്താൽ എന്നെ നിറക്കേണമേ
മാലിന്യങ്ങളെല്ലാം കത്തിച്ചാമ്പലാകട്ടെ
Verse 4സെഹിയോൻ മാളികയിൽ ഇറങ്ങിയ തീ
നൂറ്റിരുപത് സംഘത്തിന്മേൽ പകർന്നതാം തീ
കാത്തിരിക്കുന്ന ജനത്തിന്മീതെ
അഗ്നിനാവുകൾ പോൽ ഇന്ന് പകരേണമേ
Verse 5അന്ത്യകാലത്ത് സകലജഡത്തിന്മേലും
പകരുന്നതായ നിന്റെ ശക്തി
ഞങ്ങളിന്മേലും തലമുറമേലും
വൻശക്തിയോടെ ഇന്ന് പകരേണമെ
Verse 6പുതിയ വീഞ്ഞ് പുതിയ ശക്തി
മൺകൂടാരങ്ങളിൽ ഇന്ന് പകരേണമെ
പരിശുദ്ധമാരി എന്നിൽ പെയ്യണമേ
മഹത്വകരമായ വേല ചെയ്യാൻ
Verse 1athyantha shakthi mankudarangalil
aadima nutandil pakarnna shakthi
parishudhathmave daivathmave
ie athbhutha mari inne peyyaname
Verse 2mulppadarppil anne mosha kanda
venthupokatha kathunna thee
ie athyanthashakthi ente svanthamalla
manpathrangalil pakarnnathaam thee
Verse 3seenayil niranjatham van sannidhyam
karmelil irrangiya daiveeka thee
abhishekathal enne nirakkename
malinyangalellam kathichampalakatte
Verse 4sehiyon malikayil irangiya thee
nuttirupath samghathinmel pakarnnatham thee
kathirikkunna janathinmethe
agninavukal pol inne pakarename
Verse 5anthyakaalathe sakala jadathinmelum
pakarunnathaya ninte shakthi
njangalinmelum thalamuramelum
vanshakthiyode inne pakarename
Verse 6puthiya venje puthiya shakthi
mankodarangalil inne pakarename
parishudhamari ennil peyyaname
mahathvakaramaya vela cheyyan
Download Song