Athyunnathan maravil sarvvashakthan
Verse 1അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽ
അനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർ
Verse 2ആശ്രയ ശൈലമവൻ ആനന്ദദായകനും
ആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനും
Verse 3അവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻ
അതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽ
Verse 4ആയിരമായിരങ്ങൾ താളടിയായെന്നാലും
ആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായി
Verse 5അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽ
അനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല
Verse 1athyunnathan maravil sarvvashakthan nizhalil
anudinamum paarthidunnorevarum bhaagyavaanmaar
Verse 2aashraya shailamavan aanandadaayakanum
aarilumen antharangam ariyunna vallabhanum
Verse 3avaniyil vannanayum anarththangalaakeyavan
athulyamaam than shakthiyathaal akattidum van krupayal
Verse 4aayiramaayirangal thaaladiyaayennaalum
aathmanaathan bhujabalathaal thaangidum bhadramaayi
Verse 5athyunnathane ninte vaasasthalamaakkiyaal
anarththamonnum bhavikkayilla baadhakal adukkukilla
Download Song