Athyunnathan than marravil vasikkum
Verse 1അത്യുന്നതൻ തൻ മറവിൽ വസിക്കും
ഭൃത്യരെത്ര സൗഭാഗ്യശാലികൾ!
മൃത്യുഭയം മുറ്റുമകന്നു പാടും
അത്യുച്ചത്തിൽ സ്വർഗ്ഗീയ സംഗീതം
Verse 2ഇത്രഭാഗ്യം വേറില്ല ചൊല്ലുവാൻ
ഇദ്ധരയിൽ നിശ്ചയമായ് (2)
Verse 3സർവ്വശക്തൻ തൻ ചിറകിന്നു കീഴിൽ
നിർഭയനായ് സന്തതം വാഴും ഞാൻ
ഘോരതര മാരിയോ കൊടുങ്കാറ്റോ
കൂരിരുട്ടോ പേടിപ്പാനില്ലൊന്നും
Verse 4ദൈവമെന്റെ സങ്കേതവും കോട്ടയും
ദിവ്യസമാധാനവും രക്ഷയും
ആപത്തിലും രോഗദുഃഖങ്ങളിലും
ആശ്വാസവും സന്തോഷ ഗീതവും
Verse 5സ്നേഹിതരും ബന്ധുമിത്രരേവരും
കൈവിട്ടാലും ഖേദിപ്പാൻ എന്തുള്ളു
വാനം ഭൂമി മാറിപ്പോയീടിലും തൻ
വാഗ്ദത്തമോ നിൽക്കും സുസ്ഥിരമായ്
Verse 1Athyunnathan than marravil vasikkum
bhrthyarethrra saubhaagyashaalikal
mrthyubhayam muttumakannu paadum
athyuchchathil swargeeya samgeetham
Verse 2ithrabhagyam verilla cholluvan
idharayil nishchayamay (2)
Verse 3sarvvamshakthan thanchirakinu keezhil
nirbhayanay santhatham vazhum njaan
ghora-thara mariyo kodunkatto
koorirulo pedippanillonnum;-
Verse 4daivamente sangethavum kottayum
divyasamaadhaanavum rakshayum
aapathilum rogadukhangalilum
aashvaasavum santhoshageethavum;-
Verse 5snehitharum bandhumithrar eevarum
kaivittaalum khedippaan enthullu
vaanam bhumi marippoyeedilum than
vagdathamo nilkkum susthiramay;-
Download Song