Athyunnathante maravil vasikkum njaan
Verse 1അത്യുന്നതന്റെ മറവിൽ വസിക്കും ഞാൻ
സർവ്വശക്തന്റെ നിഴലിലും പാർക്കും ഞാൻ (2)
സങ്കേതമായും നല്ല കോട്ടയായും
എന്റെ ദൈവമെന്നാളും കൂടെയിരിക്കും (2)
Verse 2പ്രാണപ്രീയനെന്റെ ഇടയനല്ലോ
അന്ത്യത്തോളമെന്റെ കൂടെയല്ലോ (2)
Verse 3നാശകരമായ മാരിയിലും
വേട്ടക്കാരനൊരുക്കും കെണിയതിലും (2)
അകപ്പെടാതെന്നെ മാറണച്ച്
തന്റെ തൂവലാലെ പൊതിഞ്ഞിടുന്നു (2) പ്രാണ...
Verse 4അനർത്ഥങ്ങളൊന്നും ഭവിക്കയില്ല
ബാധകളൊരുനാളുമടുക്കയില്ല (2)
വഴികളിലൂടെ പാലിച്ചെന്നെ
ദൂതഗണത്താലെ കാവലൊരുക്കും (2)പ്രാണ...
Verse 1athyunnathante maravil vasikkum njaan
sarvvashakthante nizhalilum paarkkum njaan (2)
sangkethamaayum nalla kottyaayum
ente daivamennaalum koodeyirikkum (2)
Verse 2praanapreeyanente edayanallo
anthyattholamente koodeyallo (2)
Verse 3naashakaramaaya maariyilum
vettkkaaranorukkum keniyathilum (2)
akappedaathenne maaranacch
thante thoovalaale pothinjnjidunnu (2);- praan...
Verse 4anartthhngalonnum bhavikkayilla
baadhakal orunaalum adukkayilla (2)
vazhikaliloode paalicchenne
doothaganatthaale kaavalorukkum (2);-praan...
Download Song