അവൻ അവർക്കായ് ഒരുക്കുന്ന നഗരം
ദൈവമെന്നു വിളിപ്പതിനായി
പിതൃദേശം അന്വേഷിച്ചു വിശ്വാസത്താൽ
അന്യർ പരദേശി എന്നുമേറ്റു ചൊല്ലി
Verse 2
അബ്രഹാമിന് തലമുറ നൽകി
ഇസഹാക്കിനു നൂറുമേനി നൽകി
യാക്കോബിനെ ഇസ്രായേൽ ആക്കി
ജോസഫിനെ മന്ത്രിയായി ഉയർത്തി(2)
Verse 3
നിയമങ്ങൾക്കായ് മോശയെയും
കനാനിൽ നടത്താൻ യോശുവയും(2)
ന്യായം നടത്താൻ ഗിദയോനെയും
ജനത്തിൻ മുമ്പേ നടത്തി നാഥൻ(2) അബ്രഹാമിന്…
Verse 4
മധുര ഗായകൻ ദാവീദും
ശ്രേഷ്ഠ രാജാവ് ശലോമോനും(2)
അഭിഷേകം ചെയ്യാൻ ശമുവേലും
തീ ഇറക്കിയ ഏലിയാവും(2) അബ്രഹാമിന്…
Verse 5
യോഗ്യമായിരുന്നില്ല ലോകമവർക്കു
നമ്മെ കൂടാതെ രക്ഷാ പൂർത്തിയില്ലാ(2)
എങ്കിലും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചു
നമുക്കായി കരുതിട്ടുണ്ട് അവൻ നല്ലതു(2) അബ്രഹാമിന്…