അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല (2)
ആരെല്ലാം മാറിയെന്നാലും കൂട്ടായ് കൂടെ ഇല്ലെങ്കിലും
യേശു മാറുകില്ല; അവൻ വാക്കുമാറുകില്ല
അവൻ വാക്കുമാറുകില്ല ഒരുനാളും മാറുകില്ല
Verse 2
ആർത്തിരമ്പും കടലും പോങ്ങും തിരമാല വന്നാലും
കാണുന്നെൻ പ്രിയൻ മുഖം
ഉയർത്തും കരങ്ങൾ നീട്ടിയെന്നെ വിളിച്ചവൻ
മാറോടു ചേർത്തിടും ഞാൻ തളർന്നാൽ (2)
Verse 3
തകർന്നുപോകുവാൻ അനുവദിക്കില്ല
വീണുപോകില്ല ഒരിക്കലും (2)
ബലമുള്ള കരമെന്നെ പിടിച്ചതിനാൽ
താഴുകില്ല ഞാൻ തളരുകില്ല (2) അവൻ...
Verse 4
കൈത്താള മേളത്തോടെ നൃത്ത ഘോഷങ്ങളോടെ
ആർത്തും ഉല്ലസിച്ചും ഞാൻ പാടും
തോൽവിയില്ല എനിക്കിനി ജയം ജയം എന്നാർത്തും
ഉല്ലസിച്ചും ഞാൻ പാടും (2)
Verse 5
ജനിച്ചല്ലോ ഞാൻ ഉയരത്തിൽ നിന്നും
ജയിച്ചല്ലോ ഞാൻ ലോകത്തെ (2)
പാപം ശാപം എന്മേൽ വാഴുകില്ല
രോഗം ദുഃഖം എന്നെ ജയിക്കയില്ല (2) അവൻ...