Verse 1അവനെന്റെ സങ്കേതമാം
ഉറപ്പുള്ള കോട്ടയുമാം
ജീവന്റെ ബലവും സഹായകനുമാം
പാറയും വെളിച്ചവും രക്ഷയുമാം
Verse 2ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ
മനസ്സു തകർന്നോർക്കു ഉദ്ധാരകൻ
കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ
എളിയവർക്കു ന്യായപാലകൻ:-
Verse 3പാപികളായോർക്കു പരിഹാരകൻ
ഏഴകളായോർക്കു ഉദ്ധാരകൻ
രോഗികളായോർക്കു വൈദ്യനവൻ
കുരുടരായോർക്കു വെളിച്ചമവൻ
Verse 4അദ്ധ്വാനിക്കുന്നോർക്കു സഹായകൻ
ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ
വിശക്കുന്നോർക്കു ജീവ അപ്പം
ദാഹിക്കുന്നോർക്കു പാനപാത്രം
Verse 1Avanente sangkethamaam
urappulla kottayumaam
Jevante balavum sahayakanumam
Parayum velichavum rakshayumam
Verse 2Hridayam nurungiyor-kaswasakan
Manassu thakarnnorku uddarakan
Kazdapedunnorku adutha thuna
Eliyavarku nayapalakan
Verse 3Papikalayorku pariharakan
Ezakalayorku uddarakan
Rogikalyorku vaidyanavan
Kurudarayorku velicahamavan
Verse 4Advanikunnoruku sahayakan
Bharam chumaporku kaithangavan
Visakunnorku jeeva appam
Dahikunnorku panapathram
Download Song