Azhalerume loka varidhiyil
Verse 1അഴലേറുമീ ലോക വാരിധിയിൽ
വിശ്വാസനൗകയിൽ ഞാൻ
ക്രൂശിതനാമെൻ കർത്താവിനെ നോക്കി
യാത്ര ചെയ്യുന്നു ഞാൻ
Verse 2വിശ്വാസ കൺകളാൽ കാണുന്നു ഞാൻ
ശാശ്വത ഭവനമിതാ
പിൻപിലുള്ളതിനെ മറന്നു കൊണ്ടോടുന്നു
മുൻപിലെൻ വിരുതിനായി
Verse 3:
വേല വിശാലവും വിപുലവുമേ
വേലക്കാർ ചുരുക്കവുമേ
അൻപേറും പ്രീയനിൻ മാധുര്യമേറിടും
വിളികേട്ടു ഞാൻ വരുന്നേ
Verse 4:
കാൽവറി സ്നേഹത്തിൻ ആഴമതിൽ
നിമഗ്നനായ് അന്ത്യം വരെ
ക്രൂശതിൽ സാക്ഷിയായ് അടരാടുവാൻ നാഥാ
അമിതബലം തരണേ
Verse 5:
ബലഹീനതയിൽ തികെഞ്ഞു വരും
അത്യന്ത ശക്തിയിനാൽ
ബലഹീനനെന്നെ നടത്തേണമേ നീ
നന്നായ് നിൻ സേവ ചെയ്വാൻ
Verse 6:
മഹിമാസനത്തിങ്കൽ കളങ്കമെന്യേ
എന്നെയും നിറുത്തിടുവാൻ
ശക്തനാം യേശുവിൽ സമ്പൂർണ്ണമായ് എന്നെ
അർപ്പണം ചെയ്യുന്നു ഞാൻ
Verse 1azhalerumee loka vaaridhiyil
vishvasa naukayil njaan
krooshithanamen karthavine nokki
yaathra cheyyunnu njaan
Verse 2vishvasa kankalal kaanunnu njaan
shashvatha bhavanamithaa
pinpilullathine marannu kondodunnu
munpilen viruthinaay;-
Verse 3vela vishalavum vipulavume
velakkar churukkavume
anperum preeyanin madhuryameridum
vilikettu njaan varunne;-
Verse 4kalvari snehathin aazhamathil
nimagnanay anthyam vare
krooshathil sakshiyay adaraduvaan natha
amithabalam tharane;-
Verse 5balaheenathayil thikenjnju varum
athyantha shakthiyinaal
balaheenanenne nadathename nee
nannaay nin seva cheyvaan;-
Verse 6mahimasanathil kalankamenye
enneyum niruthiduvan
shakthanam yeshuvil sampornnamay enne
arppanam cheyunnu njaan;-
Download Song