Balahenanaakum enne thangum nalla
Verse 1ബലഹീനനാകുമെന്നെ താങ്ങും നല്ല നാഥനേ
പലകോടി സ്തോത്രം പാടി നിന്നെ വാഴ്ത്തിടുന്നു ഞാൻ
Verse 2സ്തോത്രം സ്തോത്രം എന്നും
സ്തോത്രമേ (2)
Verse 3എന്നെത്തേടി നീ മന്നിൽ വന്നെന്നോ
എന്നെ സ്നേഹിച്ചാകയാൽ തൻ ജീവൻ തന്നെന്നോ
Verse 4അറിവുകേടുകൾ അധികമുണ്ടെന്നിൽ
അറിഞ്ഞു നീ നിൻ അരികിലെന്നെ ചേർത്തണയ്ക്കണേ
Verse 5തോൽവിയേയുള്ളു എന്നിലോർക്കുകിൽ
കാൽവറിയിലെ വിജയി നീയെൻ കൈ പിടിക്കണേ
Verse 6സേനയാലല്ല സ്നേഹത്താലല്ലോ
ജയകിരീടമണിഞ്ഞു വാഴും രാജൻ നീയല്ലോ
Verse 7ഒരിക്കൽ നിന്നെ ഞാൻ നേരിൽ കണ്ടിടും
ശരിക്കു തീരുമന്നുമാത്രമെൻ വിഷാദങ്ങൾ
Verse 1balahenanaakum enne thangum nalla nathhane
palakodi sthothram paadi ninne vazhthidunnu njaan
Verse 2Sthrotram sthrotram ennum
sthrotrame(2)
Verse 3enne thedi nee mannil vaneno
enne snehichaakayal than jeevan thaneno
Verse 4arivukedukal adhikamundenil
arinju nee nin arikilene cherthanekane
Verse 5tholviyeyullu ennil orkkukil
kaalvariyile vijayi neeyen kayi pidikkane
Verse 6senayalala snehathalalo
jayakireedamaninju vazhum raajan neeyalo
Verse 7orikkal ninne njaan neril kandidum
sharikku theerum annu maathramen vishadangal
Download Song