Balamulla gopuram than naamam
Verse 1ബലമുള്ള ഗോപുരം തൻനാമം
കലങ്ങുകില്ല തെല്ലും ശോധനയിൽ (2)
കുറവുകൾ മാറ്റിടും തൻസാന്നിദ്ധ്യം
നിറവായ് തീർക്കുമെൻ ശൂന്യതകൾ (2)
Verse 2അവനല്ലയോ (3).. നല്ല നസറായൻ ആമേൻ
അവനല്ലയോ (3).. നല്ല നസറായൻ
Verse 3നന്മയായ് മാറ്റും സകലവും താൻ
തിന്മകളെന്നെ തൊടുകയില്ല (2)
ആ നല്ല നാഥൻ അത്ഭുതനാമം
ആഹാ ഇമ്പമാണെൻ മനസിൽ (2) അവനല്ലയോ...
Verse 4തീക്കല്പാറയിൻ തെളിനീരും
തീർന്നുപോകാത്തൊരു സന്തോഷവും (2)
ചിറകിൻ നിഴലെൻ സങ്കേതവും
മറവിടമാണവൻ തിരുമാർവ്വം (2) അവനല്ലയോ...
Verse 1balamulla gopuram than naamam
kalngukilla thellum shodhanayil (2)
kuravukal maattidum thanasaanniddhyam
niravaay theerkkumen shoonyathakal (2)
Verse 2avanallayo (3).. nalla nasaraayan aamen
avanallayo (3).. nalla nasaraayan
Verse 3nanmayaay maattum sakalavum thaan
thinmakalenne thodukayilla (2)
aa nalla naathhan athbhuthanaamam
aahaa empamaanen manasil (2);- avanallayo...
Verse 4theekkalpaarayin thelineerum
theernnupokaatthoru santhoshavum (2)
chirakin nizhalen sangkethavum
maravidamaanavan thirumaarvvam (2);- avanallayo...
Download Song