Balarakunna njangale yeshu
Verse 1ബാലരാകുന്ന ഞങ്ങളെ യേശുതമ്പുരാൻ കയ്യിലേല്ക്കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാക്കണം
Verse 2സ്വർഗ്ഗരാജ്യത്തിൽ വന്നു ഞങ്ങളും ഭാഗ്യശാലികളാകുവാൻ
തക്ക പാതയിലാക്കണം യേശു തമ്പുരാൻ കൃപയൊന്നിനാൽ
Verse 3പണ്ടു താൻ ഭൂവിൽ വന്ന കാലത്തു ബാലരെയണച്ചെന്നപോൽ
ഇന്നും ബാലരെ ചേർക്കുവാൻ കരം നീട്ടണേ കൃപ നൽകണേ
Verse 4ബാലന്മാർ പലർ ലോകം വിട്ടും നിൻ മാർവിൽ ചേരുന്നു നിത്യമായി
ബാലന്മാരെയുമോർക്കണേ നിന്റെ ആശ്വാസസ്ഥലവാസത്തിൽ
Verse 5എന്തു ഞങ്ങളാൽ ചെയ് വതിന്നിങ്ങു സാധ്യമാമതിന്നപ്പനെ
ശക്തിയും നല്ല ബുദ്ധിയും നൽകി രക്ഷകാ വഴി കാട്ടണേ
Verse 6പെന്നുനായകൻ വാനമേഘത്തിൽ വന്നു മക്കളെ ചേർക്കുമ-
ന്നാശയോടു നിന്മക്കളായി ഞങ്ങളങ്ങു ചേരുമാറാകണം
Verse 1balarakunna njangale yeshuthampuraan kayyilelkkanam
balarakunna njangalkkum krupa thannu mokshathilakkanam
Verse 2swarggarajyathil vannu njangalum bhagyashalikalakuvan
thakka pathayilakkanam yeshuthampuraan krupayonninaal
Verse 3pandu thaan bhoovil vanna kalathu balareyanachennapol
innum baalare cherkkuvaan karam neettane krupa nalkane
Verse 4balanmar palar lokam vittum nin marvil cherunnu nithyamay
balanmareyumorkkane ninte aashvasasthalavasathil
Verse 5enthu njangalal cheyvathinningu sadhyamamathinnappane
shakathiyum nalla budhiyum nalki rakshaka vazhi kaattane
Verse 6pennunayakan vanameghathil vannu makkale cherkkuma-
nnashayodu ninmakkalayi njangalangu cherumarakanam
Download Song