Bhaagya naattil pokum njaan
Verse 1ഭാഗ്യനാട്ടിൽ പോകും ഞാൻ
എന്റെ ഭാഗ്യനാട്ടിൽ പോകും ഞാൻ
ഭാഗ്യനാട്ടിൽ ചെന്നു ശുദ്ധരോടൊത്തു
ഞാൻ യേശുവേ വാഴ്ത്തീടുമേ-ഭാഗ്യ
Verse 2മായ ഇമ്പം വിടുന്നേ-എന്റെ
ലോക സുഖങ്ങളെല്ലാം നായകനാം
എന്റെ മന്നനെ ഓർത്തു ഞാൻ
തൻ തിരുനാമത്തിനായ് ഭാഗ്യ..
Verse 3സ്വർഗ്ഗഭാഗ്യമോർക്കുമ്പോൾ-എന്റെ
ഉള്ളമാനന്ദിക്കുന്നേ
തുള്ളിക്കളിച്ചെന്റെ സന്തോഷരാജ്യത്തിൽ
വേഗം ഞാൻ ചേർന്നിടുമേ ഭാഗ്യ..
Verse 4ഓരോ ദിവസവും ഞാൻ-എന്റെ
പ്രിയനെ നോക്കി ക്കൊണ്ട്
നേരായ പാതയിൽ സേവനം ചെയ്തു
തൻ മാർവ്വോടണഞ്ഞീടുമേ ഭാഗ്യ..
Verse 5അൻപുള്ള യേശു പരൻ വേഗം
മേഘത്തിൽ വന്നീടുമ്പോൾ
മുൻപിൽ നില്ക്കുന്നതാം സോദരോടൊത്തു
ഞാൻ തമ്പുരാനെ വാഴ്ത്തിടും ഭാഗ്യ..
Verse 1bhaagya naattil pokum njaan
ente bhaagya naattil pokum njaan
bhaagya naattil chennu shuddharodothu
njaan yeshuve vaztheedume
Verse 2maaya impam vidunne- ente
Loka sukhangalellaam
nayakanam ente mannane oorthu
njaan than thiru namathinayi;-
Verse 3svorga bhagyam orkkumpol-ente
ullam aanadikkunne
thullikkalichente santhosha raajyathil
vegam njaan chernniedume;-
Verse 4ooro divasavum njaan-ente
priyane nokki kkonde
neraya paathayil sevanam chaythu
than maarvoda’anjedume;-
Verse 5anpulla yeshu paran vegam
meghathil vanneedumpol
munpil nilkkunnathaam sodarodothu
njaan thampuraane vaazthidum;-
Download Song