Bhaagyaavashaal bovasinte
Verse 1ഭാഗ്യാവശാൽ ബോവസിന്റെ (2)
നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ (2)
വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെ
സമൃദ്ധിയായനുഗ്രഹിച്ചു (2)
Verse 2ആത്മാവാം നവോമിയോടു (2)
ചേർന്നു നിന്നു കൊണ്ടു വേല ചെയ്തീടുകിൽ (2)
നൽ... കതിരുകൾ കറ്റയിൽ നിന്നും വലിച്ചീടും
ലോഭമെന്യേ ദിനവും (2) ഭാഗ്യാവ...
Verse 3ഒരുനാൾ നമ്മൾ ഈ വയലിൽ (2)
കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ (2)
അളവു കൂടാതുള്ള യവകൂമ്പാരങ്ങളിൽ
ഉടമസ്ഥരായിടുമെ (2) ഭാഗ്യാവ...
Verse 4ഉപദേശമാം പുതപ്പിനുള്ളിൽ (2)
ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ (2)
സമ്പന്നനാം ബോവസിൻ പത്നിയായ് തീരും
നാം ആനന്ദ പ്രത്യുഷസ്സിൽ (2) ഭാഗ്യാവ...
Verse 5മാറാത്ത നൽ വീണ്ടെടുപ്പു (2)
സ്വർഗ്ഗ വ്യവസ്ഥയിൽ പട്ടണ വാതുക്കൽ നാം (2)
അത്യുച്ചത്തിൽ കേൾക്കുമസംഖ്യം
ബഹുമാന്യ മൂപ്പന്മാർ നടുവിൽ നിന്നും (2) ഭാഗ്യാവ...
Verse 6അന്തപുരെ ചേർത്തുകൊള്ളും (2)
ധന മോടികളാൽ പ്രഭാപൂർണരായ് നാം (2)
പരിമളം വീശിക്കൊണ്ടുല്ലസിക്കും ദിനം
നിത്യനിത്യായുഗങ്ങൾ (2) ഭാഗ്യാവ...
Verse 1bhaagyaavashaal bovasinte (2)
nalla vayal pradeshe vannu chernneeduvaan (2)
vidooramaam movaabil ninnu verthiricchenne
samriddhiyaayanugrahicchu (2)
Verse 2aathmaavaam navomiyodu (2)
chernnu ninnu kondu vela cheytheedukil (2)
nal... kathirukal kattayil ninnum valiccheedum
lobhamenye dinavum (2);- bhaagyaav...
Verse 3orunaal nammal ee vayalil (2)
kaalaa perukkukilo kshananeramullil (2)
alavu koodaathulla yava koompaarangalil
udamasthharaayidume (2);- bhaagyaav...
Verse 4upadeshamaam puthappinullil (2)
loka irul maranjeeduvolam vishramicchaal (2)
sampannanaam bovasin pathniyaay theerum
naam aananda prathyushassil (2);- bhaagyaav...
Verse 5maaraattha nal veendeduppu (2)
swargga vyavasthhayil pattana vaathukkal naam (2)
athyucchatthil kelkkumasamkhyam
bahumaanya mooppanmaar naduvil ninnum (2);- bhaagyaav...
Verse 6anthapure chertthukollum (2)
dhana modikalaal prabhaapoornaraay naam (2)
parimalam veeshikkondullasikkum dinam
nithya nithyaa ugangal (2);- bhaagyaav...
Download Song