Bhajikkuka nee nithyam yeshu
Verse 1ഭജിക്കുക നീ നിത്യം യേശുമഹേശനെ
യേശുമഹേശനെ നാക നിവാസനെ
Verse 2ദേവകൾ വണങ്ങിടും ദീനദയാലുവെ
സദയമീ നമ്മെക്കാക്കും സൽഗുണസിന്ധുവെ
Verse 3മരിയയിലവതാരം ചെയ്തൊരു നാഥനെ
മലയതിൽ ബലി ചെയ്ത മർത്യശരീരനെ
Verse 4മാനുവലാഹ്വയം പൂണ്ട മഹേശനെ
മന്നിടം ത്രിദിവമായ് മാറ്റിടും മർത്യനെ
Verse 5താരകം കരങ്ങളിൽ താങ്ങിടും നാഥനെ
തരണിപോലവനിയിൽ വന്നിടും വന്ദ്യനെ
Verse 1bhajikkuka nee nithyam yeshu maheshane
yeshumaheshane naaka nivaasane
Verse 2devakal vanngidum deenadayaaluve
sadayamee nammekkaakkum salguna sindhuve;-
Verse 3mariyayil avathaaram cheythoru nathhane
malayathil bali cheytha marthya shareerane;-
Verse 4maanuvalaahvayam poonda maheshane
mannidam thridivamaay maattidum marthyane;-
Verse 5thaarakam karngalil thaangidum nathhane
tharanipolavaniyil vannidum vandyane;-
Download Song