Bhakshanamavar kazhicchidumpol yeshu
Verse 1ഭക്ഷണമവർ കഴിച്ചിടുമ്പോഴേശുനായകൻ
പക്ഷമോടുപാനഭാജനമെടുത്തു വാഴ്ത്തിനാൻ.
Verse 2ചൊന്നു നിങ്ങൾ വാങ്ങിപ്പങ്കുവച്ചുകൊള്ളുവീനിതു
പൊന്നുലോകദേവരാജ്യമിന്നിലംവരുംവരെ
Verse 3ഇന്നിമേലിൽമുന്തിരിയിൽ നിന്നു ഞാൻ കുടിക്കി
ല്ലെന്നു നിങ്ങളോടു ഞാനുരച്ചിടുന്നിതു ദൃഢം
Verse 4ആർ വലിയവനവരിലെന്നൊരു വിവാദമ-
ന്നേര മായവർക്കുണ്ടായി വന്നതാലവരോടു,
Verse 5കർത്തനും പറഞ്ഞു ജാതികൾക്കരചരായവർ
കർത്തൃതനടത്തിയേവരുന്നവരിലേററവും,
Verse 6പാരിലായവരിൽ നായകത്വമുള്ളവരുപ-
കാരികളെന്നു പ്രസിദ്ധിയുള്ളവരല്ലോദൃഢം:
Verse 7നിങ്ങളപ്രകാരമല്ല നിങ്ങളിൽ വലിയവൻ
ഇങ്ങളിയവനെപ്പോലെയായ്_വരേണ്ടതാകുന്നു.
Verse 8ചേലോടുശുശ്രൂഷചെയ്തു വന്നിടുമൊരാളിനെ
പോലെയായ്-വരേണ്ടതു നടത്തുന്നോനസംശയം.
Verse 9ആരുപോൽമഹാൻ ശുശ്രൂഷചെയ്തീടും മനുജനോ?
ചാരിപ്പന്തിയിലിരുന്നുകൊണ്ടിടും മനുഷ്യനോ?
Verse 10നിങ്ങൾമദ്ധ്യേ ഞാൻ നിൽക്കുന്നു ദാസനെപ്പോലെങ്കിലും
നിങ്ങളെൻപരീക്ഷയിലെന്നോടു പാർത്തവരല്ലോ
Verse 11എൻപിതാ നേമിച്ചെനിക്കുതന്നപോൽ രാജ്യം നിങ്ങൾ-
ക്കൻപോടുനേമിച്ചു ഞാനുമായതുതരുന്നുണ്ടു്!
Verse 12നൂനമെൻസാമ്രാജ്യത്തിങ്കൽ എന്റെ മേശയിൽ നിന്നും
പാനം ചെയ്തുമിസ്രയേൽ ഗോത്രങ്ങൾ പന്തിരണ്ടിനും,
Verse 13ഈഷലെന്നിയെ ന്യായംവിധിച്ചു കൊണ്ടു നിങ്ങൾ സിം-
ഹാസനങ്ങളിലിരുന്നു വാഴുമേ സന്തോഷമായ്.
Verse 14മന്നവാ! മഹോന്നതന്റെ നന്ദനാ! ദയാനിധേ!
വിണ്ണിലൊന്നുനോക്കുവാനപാത്രമാമിപ്പാപിമേൽ,
Verse 15ഉന്നതത്തിൽ നിന്നു നിൻ കൃപ പൊഴിഞ്ഞു യേശുവെ!
പൊന്നുലോകം ചേർന്നുകൊൾവാനെന്നെ നീ നടത്തുക.
Verse 1bhakshanamavar kazhichidumbozheshunaayakan
pakshamodupaanabhaajanameduthu vaazhthinaan.
Verse 2chonnu ningal vaangippankuvachukolluveenithu
ponnulokadevaraajyamilnilamvarumvare
Verse 3innimeelilmunthiriyil ninnu njaan kudikkilla
ennu ningalodu njaanurachidunnithu drudam
Verse 4aar valiyavanavarilennoru vivaadama-
nnera maayavarkkundaayi vannathaalavarodu,
Verse 5karthanum paranju jaathikalkkaracharaayavar
karthrutanadaththiyevarunnavarileerravum,
Verse 6paarilaayavaril naayakathwamullavarupa-
kaarikalennu prasidhiyullavarallodrudam:
Verse 7ningalaprakaaramalla ningalil valiyavan
ingaliyavanepoleyaay_varendathaakunnu.
Verse 8chelodushushroosha cheythu vannidumoraaline
poleyaay-varendathu nadaththunnonasamsayam.
Verse 9aarupolmahaan shushroosha cheytheedum manujano?
chaarippanthiyilirunnukondidum manushyano?
Verse 10ningalmadhye njaan nilkkunnu daasanepoleyenkilum
ningalenpareekshayilenodu paarthavarallo
Verse 11enpitha nemichenikkuthannapol raajyam ningal-
kkanpodunemichu njaanumaayathutharunnundu!
Verse 12noonamensaamraajyaththinkal ente meshayil ninnum
paanam cheythumisrayel gothrangal panthirandinum,
Verse 13eeshalenniye nyaayamvidhichu kondu ningal sim-
haasanangalilirunnu vaazhume santhoshamaay.
Verse 14mannavaa! mahonnathante nandanaa! dayaanidhe!
vinnilonnunokkuvaanapaathramaamippaapimel,
Verse 15unnaththil ninnu nin krupa pozhinju yeshuve!
ponnulokam chernnukolvaanenne nee nadaththuka.
Download Song