ഭക്തർ പ്രത്യാശയാകുന്ന സ്നേഹ വാരിധേ
എപ്പോൾ പ്രത്യക്ഷമാകുമോ
നിൻ വരവിനെ കാത്തു ചെമ്മെയോടിരിക്കുവാൻ
നിൻ മഹാ കൃപയേകിയേഴയെ പോറ്റണമെ
Verse 2
തേജസ്സിൽ വാഴുവാനെന്നെ വിളിച്ച നാഥാ
എന്തു ഞാൻ ചെയ്തിടേണമോ
ജീവിത ശുദ്ധി നേടി ജീവിതം ശുദ്ധമാക്കാൻ
ജീവൽ സമൃദ്ധമായ ദാനം പകർന്നീടുക
Verse 3:
പൊൻമുടി ചൂടി വാഴും ഞാൻ കോടി ദൂതരും
താത-പുത്രാത്മ സദസ്സിൽ
ഓർക്കുമ്പോളാനന്ദത്താലുള്ളം തുള്ളുന്നു നാഥാ
നിൻ സേവ ചെയ്തിടുവാൻ ബദ്ധപ്പെടുന്നെന്നുള്ളം
Verse 4:
ലോകർ ത്യജിക്കുകിലെന്നെ കുപിതരായി
വട്ടം കൂട്ടിടുകിൽ ലേശം
പേടി കൂടാതെ നിൽപാൻ എന്നാളും കൂടെയുള്ള
പൊന്നു കർത്താവിനെന്നും നന്ദി നിറഞ്ഞ സ്തോത്രം
Verse 5:
ഈ മരുവാസം തീരാറാ-യെന്നുള്ള സ്പഷ്ട
സംഭവം കാണുന്നുലകിൽ
വീണ്ടെടുപ്പോർത്തു നാഥാ വിൺഗീതം പാടുവാനായ്
വാഞ്ഛയേറിടുന്നിഹെ ആ ദിനമോർത്തിടുമ്പോൾ
Verse 6:
സോമസുന്ദരമായ നൽ പക്ഷം വിടർത്തി
വാനിൽ പറന്നു പോകുവാൻ
കർത്താവിൻ കാഹളങ്ങൾ വാനത്തിൽ കേൾപ്പാനെന്റെ
കാതു കൊതിച്ചിടുന്നു പെട്ടെന്നു കേൾക്കാമെന്നും
Verse 7:
ലോകത്തിൻ മോഹങ്ങൾ കൊണ്ടു… എന്ന രീതി..
Verse 1
bhakthar prathyaashayaakunna sneha vaaridhe
eppol prathyakshamaakumo
nin varavine kaatthu chemmeyodirikkuvaan
nin mahaa kripayekiyezhaye pottname