Bhaktharin shashvatha vishramame
Verse 1ഭക്തരിൻ ശാശ്വത വിശ്രാമമേ
നിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും;
അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും;
ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്ന
Verse 2പർവ്വതം മാറിലും കുന്നുകളും
തൽസ്ഥാനത്തുനിന്നു നീങ്ങിയാലും;
നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ;
ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും
Verse 3അഗ്നിയിൽക്കൂടെ നടന്നീടിലും
അഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല;
ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും;
വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ
Verse 4കഷ്ടത പട്ടിണി നഗ്നതയോ
ആപത്തോ വാളോ വന്നീടുകിലും;
ഭീതിയില്ല തെല്ലും നീ എന്റെ സങ്കേതം;
നിന്നിൽ ഞാൻ നിത്യമാം വിശ്രാമം കണ്ടെത്തി
Verse 5എന്നെ തന്നെ മറന്നെൻ പ്രിയനെ
നിന്നുടെ പിന്നാലെ ഞാൻ വരുന്നേ;
എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ;
ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ
Verse 6ലോകം അതിനന്ത്യത്തെത്തിടുന്നേ
ലോക ഗതികളും മാറിടുന്നേ;
കാന്തയാകും സഭ കൺകളുയർത്തി നിൻ;
ആഗമനം കാത്തിങ്ങ്-ആവലായ് നിൽക്കുന്നേ
Verse 1bhaktharin shashvatha vishramame
ninnil njaan nithyavum vishramikkum;
addhvanikkunnorkkum bharam chumapporkkum;
aashvasam eekikkondanandam nalkunna
Verse 2parvatham marilum kunnukalum
thal sthanathu ninnu nengkiyalum;
neengukilla daya ennil ninnottume;
divya samadhanam thannennum sukshikkum;-
Verse 3agniyil koode nadannedilum
agni jawala enmel theendukilla;
olangkalenmel kavinju vanneedilum;
vezhathe thazhathe sukshikum nee enne;-
Verse 4kashdatha pattini nagnathayo
aapatho vaalo vannedukilum;
bhethiyilla thellum nee ente sangketham;
ninnil njaan nithyamam vishramam kandethi;-
Verse 5enne thane marann-en priyane
ninnude pinnaale njaan varunne;
en priyaa ninnude prema’mathorkkumpol;
onnumenikkini lokathil vendaaye;-
Verse 6lokam athin-anthya’thethidunne
loka gathikalum maaridunne;
kaanthayakum sabha kankaluyarthi-nin;
aagamanam kaathingke-aavalaay nilkkunne;-
Download Song