Bhaktharin vishvasa jeevitham
Verse 1ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ;
സ്വർഗ്ഗപിതാവിന്റെ ദിവ്യഭണ്ഡാരത്തെ
സ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്ന
Verse 2അന്യദേശത്തു പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ്;
ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ച
വൻ നഗരത്തിനായ് കാത്തു വസിക്കുന്ന
Verse 3:
അഗ്നിമേഘസ്തംഭം തന്നിൽ ദൈവം
മാറാതെ കാവൽ നിൽക്കും മരുവിൽ;
അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്
അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന
Verse 4:
പിന്നിൽ മികബലമുള്ളരികൾ
മുന്നിലോ ചെങ്കടൽ വൻ തിരകൾ;
എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻ
ചെങ്കടലും പിളർന്നക്കരെ യേറുന്ന
Verse 5:
പാപത്തിൻ തൽക്കാലഭോഗം വേണ്ടാ
ദൈവജനത്തിന്റെ കഷ്ടം മതി;
മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന
Verse 6:
ചങ്ങല ചമ്മട്ടി കല്ലേറുകൾ
എങ്ങും പരിഹാസം പീഡനങ്ങൾ;
തിങ്ങുമുപദ്രവം കഷ്ടതയെങ്കിലും
ഭംഗമില്ലാതെ സമരം നടത്തുന്ന
Verse 7:
മൂന്നുയാമങ്ങളും വൻതിരയിൽ
മുങ്ങുമാറായി വലയുകിലും;
മുറ്റും കടലിന്മീതെ നാലാം യാമത്തി-
ലുറ്റ സഖിയവൻ വന്നിടും തീർച്ചയായ്
Verse 8:
കഷ്ടതയാകും കടും തടവിൽ
ദുഷ്ടലോകം ബന്ധനം ചെയ്യുകിൽ;
ഒട്ടും ഭയമെന്യേയർദ്ധരാത്രിയിൽ സ-
ന്തുഷ്ടരായ് ദൈവത്തെ പാടി സ്തുതിക്കുന്ന
Verse 9:
ബുദ്ധിമുട്ടൊക്കെയും പൂർണ്ണമായി
ക്രിസ്തുവിൽ തന്റെ ധനത്തിനൊത്തു;
തീർത്തു തരുന്നൊരു നമ്മുടെ ദേവന്നു
സ്തോത്രം പാടിടുവിൻ ഹല്ലേലുയ്യാ ആമേൻ
Verse 1bhaktharin vishvasa jeevitham pol ithra
bhadramaam jeevitham vereyundo;
swargga pithavinte divya bhandarathe
svanthamay kandu’than jeevitham cheyyunna
Verse 2annya deshathu paradeshiyay
mannithil kudara vaasikalay;
unnathanam daivam shilppiyai nirmmicha
van nagarathinay kaathu vasikkunna;-
Verse 3agni megha’sthambham thannil daivam
marathe kaval nilkkum maruvil;
annannavan nalkum mannayil thriptharay
akkare vagdatha nattinu pokunna;-
Verse 4pinnil mika bala-mullarikal
munnilo chengkadal van’thirakal;
engkilum vishvasa chenkolu neettivan
chenkadalum pilarnnakkareyrunna;-
Verse 5papathin thalkkala bhogam venda
daiva janathinte kashtam mathi;
misrayim nikshepa vasthukkalekkalum
kristhuvin nindaye sampath’ennennunna;-
Verse 6changkala chammatti kallerukal
engum parihasam pedanangkal;
thingu’mupadravam kashdatha’engkilum
bhangam’illathe samaram nadathunna;-
Verse 7munnu yamangkalum van thirayil
mungkumaray valayukilum;
muttum kadalin’methe naalaam yamathil-
utta sakhiyavan vannidum therchayay;-
Verse 8kashtathayekum kadum thadavil
dustalokam bandanam cheyukil;
ottum bhaya’menye arddharathriyil sa-
nthustaray daivathe paadi sthuthikkunna;-
Verse 9bhuddhimuttokkeyum purnnamayi
kristhuvil thante dhanathinothu;
therthu tharunnoru nammude devannu
sthothram padeduvin halleluyah amen;-
Download Song