Bhaktharkkayi karuthiya daivam
Verse 1ഭക്തർക്കായി കരുതിയ ദൈവമുണ്ടല്ലോ
ഇന്നും മക്കൾക്കായ് കരുതുവാൻ ശക്തനല്ലയോ (2)
Verse 2യഹോവ യിരേയായി യഹോവ ശമ്മയായി
ആശ്രയിപ്പോർക്കവൻ അത്ഭുതമന്ത്രിയായ്
യഹോവ നിസ്സിയായ് യഹോവ റാഫയായി
സൗഖ്യത്തിൻ ദായകൻ നിൻ ജയക്കൊടിയായി (2) ഭക്തർ...
Verse 3ഞാങണക്കിടയിലും ചെങ്കടലിലും
മിദ്യാനിലും വൻ മരുഭൂവിലും (2)
മോശക്കായി കരുതിയ സർവ്വ സമ്പന്നനാം ന-
ല്ലൊരു താതനാം ദൈവം എന്നിടയൻ (2) ഭക്തർ...
Verse 4പൊട്ടക്കിണ റിലും കാരാഗ്രഹത്തിലും
യോസേഫിൻ സങ്കടങ്ങൾ കണ്ടറിഞ്ഞവൻ
തക്ക സമയത്ത് മാനിച്ചുയർത്തുവാൻ
ദർശനമേകിയവൻ നിൻ കൂടെ ഉണ്ടല്ലോ (2) ഭക്തർ...
Verse 5കെരീത്തുതോട്ടിലും സാരാഫാത്തിലും
ഏല്യവേ പോറ്റിയ നല്ല ദൈവമോ (2)
ബുദ്ധിമുട്ടൊക്കെയും ക്രിസ്തുവിൽ പൂർണമായ്
മഹത്വത്തോടെ താൻ തീർത്തു തന്നീടുമെ (2) ഭക്തർ...
Verse 6നിന്നെ തകർക്കുവാൻ മുടിച്ചീടുവാൻ
നിർണ്ണയമെഴുതി മുദ്ര ചെയ്താലും (2)
എസ്തേറിൻ പ്രാർത്ഥന കേട്ടതാം ദൈവം തൻ
പൊൻ ചെങ്കോൽ നീട്ടുമേ ഉദ്ധരിച്ചീടുമേ (2) ഭക്തർ...
Verse 7ശക്തമായ് കൊടുങ്കാറ്റടിച്ചീടിലും
ഉഗ്രമായ് തിരകൾ ഉയർന്നെന്നാലും (2)
കടലിന്മേൽ നടന്നവൻ കാറ്റിനെ ശാസിക്കും
ശാന്തത നൽകി നമ്മെ അക്കരെ എത്തിക്കും (2) ഭക്തർ...
Verse 1bhaktharkkaayi karuthiya daivamundallo
innum makkalkkaay karuthuvaan shakthanallayo (2)
Verse 2yahova yireyaayi yahova shammayaayi
aashrayipporkkavan athbhuthamanthriyaay
yahova nissiyaay yahova raaphayaayi
saukhyatthin daayakan nin jayakkodiyaayi (2);- bhakthar...
Verse 3njaangana kkidayilum chengkadalilum
midyaanilum van marubhoovilum (2)
moshakkaayi karuthiya sarvva sampannanaam na-
lloru thaathanaam daivam ennidayan (2);- bhakthar...
Verse 4pottkkina rilum kaaraagrahatthilum
yosephin sangkadngal kandarinjnjavan
thakka samayatth maanicchuyartthuvaan
darshanamekiyavan nin koode undallo (2);- bhakthar...
Verse 5kereetthuthottilum saaraaphaatthilum
elyave pottiya nalla daivamo (2)
buddhimuttokkeyum kristhuvil poornamaay
mahathvatthode thaan theertthu thanneedume (2);- bhakthar...
Verse 6ninne thakarkkuvaan mudiccheeduvaan
nirnnayamezhuthi mudra cheythaalum (2)
estherin praartthhana kettthaam daivam than
pon chengkol neettume uddhariccheedume (2);- bhakthar...
Verse 7shakthamaay kodungkaattdiccheedilum
ugramaay thirakal uyarnnennaalum (2)
kadalinmel nadannavan kaattine shaasikkum
shaanthatha nalki namme akkare etthikkum (2);- bhakthar...
Download Song