Bharam chumapore advanipore
Verse 1ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേ
യേശുവിൻ പാദത്തിൽ വന്നണയുവിൻ
ഭാരം ദുഃഖമെല്ലാം മാഞ്ഞുപോകുമേ
ആശ്വാസം നൽകിടാൻ താൻ വിളിക്കുന്നു
Verse 2വാ-വന്നീടിൻ വാ-എൻ പാദത്തിൽ
എൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻ
സൗമ്യതയുള്ള...വൻ, താഴ്മയുള്ളവൻ
എൻ നുകം മൃദുവല്ലോ ഭാരം ലഘുവും
Verse 3പച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ്
നിശ്ചലജലം നാം കുടിച്ചിടുവാൻ
ക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽ
ആശ്വസിപ്പാനായി ആഗമിക്കുവിൻ വാ...
Verse 4ഇന്നു കാണും ലോകം മാഞ്ഞുപോകുമേ
മേലിലുള്ള ഗേഹം വന്നു ചേരുമേ
കണ്ണുനീരും ദുഃഖം ഇല്ലാത്ത വീട്ടിൽ
എത്തുവാനയ് വേഗം വന്നു കൂടുവിൻ വാ...
Verse 1bharam chumappore addhvaanippore
yeshuvin paadathil vannanayuvin
bhaaram dukhamellaam manjupokume
aashvasam nalkidaan thaan vilikkunnu
Verse 2vaa-vanneedin vaa-en paadathil
en nukameduthe ennode padhichee-daan njaan
saumyathayulla...van, thaazhmayullavan
en nukam mrduvallo bhaaram laghuvum
Verse 3pachamechilil naam menjiduvanaay
nishchalajalam naam kudichiduvaan
ksheenam mari kshanam than savidhathil
aashvasippanaayi aagamikkuvin;- vaa...
Verse 4innu kaanum lokam manjupokume
melilulla geham vannu cherume
kannuneerum dukham illaatha veettil
ethuvanay vegam vannu kooduvin;- vaa...
Download Song