ഭാരങ്ങൾ തീർത്തെന്നെ ആശ്വസിപ്പിച്ചീടുവാൻ
എൻ പ്രിയൻ എഴുന്നെള്ളാൻ കാലമായ്
തന്നുടെ വാഗ്ദത്തം ഓർത്തെന്നും എന്നും ഞാൻ
ആശ്വസിച്ചീടുമെൻ കഷ്ടങ്ങളിൽ(2)
Verse 2
പറന്നിടുമേ ഞാനും പറന്നിടുമേ
പ്രിയൻ വരുമ്പോൾ വാനിൽ ചേർന്നിടുമേ(2)
മന്നിലെ കഷ്ടങ്ങൾ അഖിലവും മറന്ന്
പ്രിയനിൽ ഞാൻ ആനന്ദിക്കും
എൻ പ്രിയനിൽ ഞാൻ ആശ്വസിക്കും(2)
Verse 3
കൂടാരമാം ഈ ഭൗമ ഭവനം
വിട്ടൊഴിഞ്ഞന്നങ്ങു ചേർന്നീടുമേ
കൈപണിയല്ലാത്ത എൻ നിത്യ രാജ്യത്തിൽ
കർത്തനോടൊത്തങ്ങു ഉല്ലസിക്കും(2)
Verse 4:
ആരെല്ലാം എന്നെ തള്ളിപറഞ്ഞാലും
എൻപ്രിയൻ വാഗ്ദത്തം മാറുകില്ല
തള്ള തൻ കുഞ്ഞിനെ മറന്നെന്നാലും
എന്നെ മറക്കാത്തൊൻ വിശ്വസ്തനാം(2)
Verse 5:
ആരും സഹായമായ് കൂടില്ലെന്നാലും
എൻ ഹൃദയം തെല്ലും കുലുങ്ങുകില്ല
എന്നുടെ രക്ഷക്കായ് വന്നിടുമെൻ നാഥൻ
കഷ്ടകാലത്തെന്നും ഉറ്റസഖിയായ്(2)