Verse 1ഭാരങ്ങൾ വരും നേരത്തു
തേടിടാം തൻ സാന്നിദ്ധ്യം
പാദത്തിൽ വന്നു ചേർന്നീടാം
വിടുതൽ അനുഭവിക്കാം
Verse 2സ്തുതി നിനക്ക് സ്തുതി നിനക്ക്
എന്നുപാടി ആരാധിക്കാം
അത്ഭുതം കാണാം ആശ്വാസം നേടാം
ആത്മാവിൽ ആരാധിക്കാം
Verse 3വാതിൽ തുറന്നു ദൂതന്മാർ
വരുന്നുണ്ട് കാവലായ്
താങ്ങി നിന്നെ എന്നും നടത്തുവാൻ
കണ്മണിപോൽ കാക്കുവാൻ
Verse 4ദാവീദിൻ ദൈവം വല്ലഭനെ
കാത്തിടും നിന്നെയവൻ
ശാശ്വതനാം നല്ലിടയനവൻ
ദാഹത്തെ തീർക്കുമവൻ
Verse 1bhaaranga varum nerathu
thedidaam than sannidhyam
padathil vannu chernnedaam
viduthal anubhavikkaam
Verse 2sthuthi ninakke sthuthi ninakke
ennupaadi aaraadhikkaam
athbhutham kaanaam aashvaasam nedaam
aathmaavil aaraadhikkaam
Verse 3vaathil thurannu doothanmaar
varunnunde kaavalaay
thaangi ninne ennum nadathuvaan
kanmanipol kaakkuvaan
Verse 4daaveedin daivam vallabhane
kaathidum ninneyavan
shashvathanam nallidayanavan
dahathe theerkkumavan
Download Song