Bharicha dukathal poratam akilum nerode
Verse 1ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലും
നേരോടെ ജീവിച്ചു ആറുതൽപെടും ഞാൻ
Verse 2തീരും എൻ ദുഃഖം വിലാപവും
ചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാ
Verse 3കഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലും
ഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും
Verse 4കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടും
കൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും
Verse 5എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽ
സന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും
Verse 6ദൂരത്തായ് കാണുന്നു സോദര കൂട്ടത്തെ
യോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ
Verse 7ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്
കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും
Verse 8രാജമുടി ചൂടി രാജാധിരാജനെ
ആലിംഗനം ചെയ്യും നാളിലെന്താനന്ദം
Verse 1bhaaricha dukhathal, poratam aakilum
nerode jeevichu, aaruthal pedum njan
Verse 2theerum en dukham vilapavum
cherum njan swargge vegam-halleluyaa
Verse 3kashdatha aakilum, nashtangkal vannalum
istanmar vittalum, thushtiyay jeevikkum;-
Verse 4koottu kudumbakkar, thittamay vittedum
koottu sahodarar, bhrashtaray thalledum;-
Verse 5enthu manoharam, hantha chinthikkukil
santhosha deshamey, ninnil njan chernnidum;-
Verse 6doorathayi kanunnu, sodara koottathe
yorddanin akkare, svagatha samgathe;-
Verse 7boattil njan kayaredum, pattode yathrakkayi
kottam illathulla, veetil njan etthidum;-
Verse 8rajamudi choodi, raajadhi-raajane
aalinganam cheyyum, naalil entha-aanandam;-
Download Song