Bhayam lesham vendiniyum mama
Verse 1ഭയം ലേശം വേണ്ടിനിയും
മമ യേശു എൻ അഭയം
വൻ തുമ്പ നേരത്തിലും
യേശു താൻ എന്നോടിരിക്കും
Verse 2കണ്മണിപോലെന്നെ സൂക്ഷിച്ചു
ഉള്ളം കൈയ്യിലെന്നെ വരച്ചു
പരനറിയാതെ ഒന്നും വന്നതില്ല
തിരുമാർവ്വതിൽ ചാരിടും ഞാൻ ഭയം...
Verse 3കർത്തനോടൊത്തു ഞാൻ നടന്നു
നിത്യ ശാന്തിയെന്നിൽ പകർന്നു
വെളിപ്പാടിനാൽ ദിനവും-വിശുദ്ധമാം
വഴികളിൽ നയിച്ചിടുമേ ഭയം...
Verse 4കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലും
യോർദ്ദാൻ കരകവിഞ്ഞൊഴുകിയാലും
ഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽ
ജയഭേരി മുഴക്കിടുമേ ഭയം...
Verse 5എത്രയോ അത്ഭുത നന്മകൾ
കർത്തൻ ചെയ്തതു നിനച്ചിടുകിൽ
ഇതുവരെ ശുഭമായ് നടത്തിയോൻ
ഇനിമേലും നടത്തിടുമേ ഭയം...
Verse 1bhayam lesham vendiniyum
mama yeshu en abhayam
van thumpa nerathilum
yeshu thaan ennodirikkum
Verse 2kanmanipolenne sukshichu
ullam kayilenne varachu
para’nariyathe onnum vannathilla
thiru marvathil charidum njaan;-
Verse 3karthanodothu njaan nadannu
nithya shanthiyennil pakarnnu
velippadinal dinavum-vishuddhamam
vazhikalil nayichidume;-
Verse 4kashdangal nashdangkal vannalum
yorddan kara’kvinjozhukiyalum
ealiyavin daivathal-shathruvinmel
jayabheri muzhakkidume;-
Verse 5ethrayo athbutha nanmakal
karthan chayithathu ninachidukil
ithuvare shubhamaayi nadathiyon
inimelum nadathidume;-
Download Song