Bhayapedathe nam poyidam yisrayelin divam
Verse 1ഭയപ്പെടാതെ നാം പോയിടാം
യിസ്രായേലിൻ ദൈവം കൂടെയുണ്ട്
അന്ധകാരമാം ഈ ലോകയാത്രയിൽ
അനുദിനമവൻ നമ്മെ നടത്തിടുന്നു
Verse 2മരുഭൂമിയിലെ യാത്രയിലും നീ
മാറാത്ത ദൈവമല്ലോ
കാടപ്പക്ഷിയും മന്നായും കൊണ്ടവൻ
തൃപ്തരായി നടത്തിടുന്നു ഭയ...
Verse 3തിരമാലകൾ വൻ ഭാരങ്ങളിലും നീ
മാറാത്ത ദൈവമല്ലോ
കാറ്റെ ശാസിച്ച കാൽവറിനാഥൻ
കാത്തു സൂക്ഷിച്ചീടുന്നു ഭയ...
Verse 4പല വ്യാധികളാൽ വലഞ്ഞീടും നേരം
മാറാത്ത ദൈവമല്ലോ
ആത്മ വൈദ്യനാം ശ്രീയേശു നായകൻ
സൗഖ്യം പ്രദാനം ചെയ്യും ഭയ...
Verse 5മരണത്തിൻ കൂരിരുൾ താഴ്വരയിലും നീ
മാറാത്ത ദൈവമല്ലോ
ഈ ലോകത്തിലെ യാത്ര തീർന്നിടുമ്പോൾ
ചേർത്തിടും ഭാഗ്യനാട്ടിൽ ഭയ...
Verse 1Bhayappedathe naam poidam
Israyelin daivam kudeyunde
Andhakaramaam ie loka yathrayil
Anudhinamavan namme nadathidunnu
Verse 2Marubhumiyile yathrayilum nee
Maratha daivamallo
Kadapakshiyum manayum kondavan
Thriptharai nadathidunnu;-
Verse 3Thiramalakal van bharangalilum nee
Maratha daivamallo
Katte sasicha kalvari’naathhan
Kathu sukshichidunnu;-
Verse 4Pala vyathikalal valanjidum neram
Maratha daivamallo
Aalma’vaidhyanam sree’yeshu nayakan
Swaukyam predhanam cheiyum;-
Verse 5Maranathin kurirul thazhvarayilum nee
Maratha daivamallo
Ie lokathile yathra thernnidumpol
Cherthidum bhagya’naattil;-
Download Song