Bhayapedilla njan marubhumiyatharayil
Verse 1ഭയപ്പെടില്ല ഞാൻ മരുഭൂമിയാത്രയിൽ
നാഥനെന്റെ നായകനായ് കൂടെയുള്ളതാൽ:
തന്റെ സാന്നിധ്യം ഓർത്തനുദിനം
വാഴ്ത്തിടും സ്വർഗ്ഗതാതനെ (2)
Verse 2വഹിച്ചിടുന്നവൻ തൻ കരങ്ങളിൽ
നടത്തിടുന്നു താൻ തൻ വഴികളിൽ;
ആനന്ദമേ ആശ്വാസമേ
ഉല്ലാസമേ ക്രിസ്ത്യ ജീവിതം (2)
Verse 3ഭയപ്പെടില്ല ഞാൻ രോഗദുഃഖവേളയിൽ
ആശ്വസിപ്പിക്കും കരങ്ങൾ കൂടെയുള്ളതാൽ:
തൻ വരവിൽ ഞാൻ വസിച്ചനുദിനം
പാടിടും തൻ കൃപകളെ (2) വഹിച്ചി...
Verse 4അനർഥനാളിൽ താൻ തന്റെ കൂടാരത്തിലും
തിരുനിവാസത്തിന്റെ മറവിലും മറച്ചിടും:
പാറമേലെന്നെ ഉയർത്തിടുമവൻ
പാടിടും എൻ ദൈവത്തിനായ് (2) വഹിച്ചി...
Verse 1bhayappedilla njaan marubhoomiyaathrayil
nathhanente naayakanaay koodeyullathaal:
thante saannidhyam ortthanudinam
vaazhtthidum swargga thaathane (2)
Verse 2vahicchidunnavan than karngalil
nadatthidunnu thaan than vazhikalil;
aanandame aashvaasame
ullaasame kristhya jeevitham (2)
Verse 3bhayappedilla njaan roga dukha velayil
aashvasippikkum karngal koodeyullathaal:
than varavil njaan vasicchanudinam
paadidum than kripakale (2);- vahicchi...
Verse 4anarthhanaalil thaan thante koodaaratthilum
thirunivaasatthinte maravilum maracchidum:
paaramel enne uyartthidumavan
paadidum en daivatthinaay (2);- vahicchi...
Download Song