Bheeruvaayida njaan saadhuvenkilum
Verse 1ഭീരുവായിടാ ഞാൻ സാധുവെങ്കിലും
ക്ഷീണിക്കാ വിഷാദം മൂലം ലേശവും
ക്രിസ്തനെൻ സഹായം നിത്യമെൻ ബലം
നിസ്തുല പ്രവാഹം തൻ പ്രേമവും കൃപയും
Verse 2വൻകൃപകളാൽ വൻകൃപകളാൽ
എൻ നാഥനിതുവരെയും
പുലർത്തിയാശ്ചര്യമായ്
Verse 3പക്ഷികൾക്കു ഭക്ഷ്യം നൽകിടുന്നവൻ
സസ്യങ്ങൾക്കതുല്യ ശോഭയേകുന്നോൻ
സർവ്വം ചന്തമായ്നിയന്ത്രിക്കുന്നവൻ
തന്നെയെന്റെ നാഥൻ സത്യേക സംരക്ഷകൻ
Verse 4എൻ കേരീതുവാസം രമ്യമാക്കുവാൻ
നൽകും നിഷ്പ്രയാസം സർവ്വം ഭംഗിയായ്
ഏലിയാവിൻ ദൈവം നിത്യശക്തനായ്
വാഴുന്നിന്നുമേവം കാരുണ്യസമ്പൂർണ്ണനായ്
Verse 1Bheeruvaayida njaan saadhuvenkilum
Ksheenikka vishaadam moolam leshavum
Kristhanen sahaayam nithyamen balam
Nisthula pravaaham than premavum krupayum
Verse 2Van krupakalaal van krupakalaal
En naadhan ithuvareyum pularthiy-aashcharyamaay
Verse 3Pakshikalkku bhakshyam nalkidunnavan
Sasyangalkku thulya shobhayekunnon
Sarvvam chanthamaay niyanthrikkunnavan
Thanneyente naadhan sathyeka samrakshakan
Verse 4En kereethuvaasam ramyamaakkuvaan
Nalkum nishprayaasam sarvvam bhangiyaay
Eliyaavin daivam nithyashakthanaay
Vaazhunninnu mevam kaarunya samboornnanaay
Download Song