Bheethi vendini daiva paithale
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ഭീതി വേണ്ടിനി ദൈവ പൈതലേ
നാളെയെ നിനച്ചു ഭാരം ഏറ്റിടേണ്ട നീ
നിന്റെ ദുഃഖ ഭാരമെല്ലാം ക്രൂശതിൽ വഹിച്ചവൻ
നിന്നുയർച്ച താഴ്ചയെല്ലാം മുന്നമേ കുറിച്ച നിൻ
Verse 2 യേശു നിന്റെ കൂടെയുള്ളതാൽ. .
നിത്യവും ജയോത്സവം കൊണ്ടാടിടാം
Verse 3 കൊടുങ്കാറ്റെത്രയടിച്ചാലും
തെല്ലും ഉലയല്ലേ ഒരുനാളും
പാവനാത്മാവിൻ അഗ്നിയാൽ ആളും
നിന്റെ വിശ്വാസത്തിൻ തിരിനാളം
Verse 4 കാണാത്ത കാര്യങ്ങൾക്കുറപ്പും
അതിൻ പൂർത്തിവരുത്തുന്നവനും
യേശുവല്ലോ സർവ്വശക്തൻ
നിന്നെ ആഴിപ്പരപ്പിലും നടത്തും ഭീതി…
Verse 5 അലമാല ഏറിവന്നാലും
തിര പടകിൽ ആഞ്ഞടിച്ചാലും
കടൽപ്പാറ മേൽ തട്ടിയെന്നാലും
തോണി തകരുകില്ലൊരു നാളും
Verse 6 അമരത്തായിതാ യേശു
അവൻ നിൻ ജീവിതത്തിനത്താ ണി
കൈയ്യിൽ സുരക്ഷിതമാണീ
നിന്റെ വിശ്വാസ ജീവിതതോണി
Verse 7:
നിന്റെ അഞ്ചപ്പവും രണ്ടു മീനും
നാഥൻ കൈകളിൽ നീ ഏൽപ്പിച്ചീടിൽ
കുട്ട പന്തീരണ്ടും കവിഞ്ഞീടും
അതാൽ അയ്യായി രത്തിനാം സമൃദ്ധി
Verse 8 ക്ഷാമത്തിലും നിനക്കേകും
അവൻ മേൽത്തരമാകുമാഹാരം
പോഷിപ്പിക്കും നിന്നെയെന്നും
ജീവപാറയിൽ നിന്നുള്ള തേനാൽ
Verse 9:
നിന്റെ കൂടാരത്തിൽ സമാധാനം
നൽകും സ്വർഗീയ താതൻ നൽ ദാനം
നീ നിൻ അധ്വാനത്തിൻ ഫലം കാണും
തെല്ലും നഷ്ടങ്ങൾ കാണില്ല താനും
Verse 10 ദൈവമകനെന്ന പദവി
അതാൽ ഏശുകില്ല തെല്ലും തോൽവി
മാനിക്കും നന്മകൾ ഏകി-
ലോക മാനവരേക്കാളും ഉപരി ഭീതി…
Verse 1 bheethi vendini daiva paithale
naaleye ninachu bhaaram ettidenda nee
ninte duhkha bhaaramellaam krooshathil vahichavan
ninnuyarcha thaazhchayellaam munnamae kuricha nin
Verse 2 yeshu ninte koodeyullathaal..
nithyavum jayolsavam kondaadidaam
Verse 3 kodunkaattetrayadichaalum
thellum ulayalle orunaalum
paavanaathmaavin agniyaal aalum
ninte vishvaasathin thirinaalam
Verse 4 kaanatha kaaryangalkkurappum
athin poorthivaruthunnavanum
yeshuvallo sarvvashakthan
ninne aazhipparappilum nadathum;- bheethi…
Verse 5 alamaala erivannaalum
thira padakil aanjadichaalum
kadalppaara mel thattiyennalum
thoni thakarukilloru naalum
Verse 6 amarathaayitha yeshu
avan nin jeevithinaththaa ni
kaiyyil surakshithamaanee
ninte vishvaasa jeevithathoni;-
Verse 7 ninte anchappavum randu meenum
naadhan kaikalil nee elppicheedil
kutta pantheerandum kavinjheedum
athaal ayyaayirathinaam samruddhi
Verse 8 kshaamathilum ninakku ekum
avan melththaramakumahaaram
poshippikkum ninneyennum
jeevapaarayil ninnulla thenaal;-
Verse 9 ninte koodaarathil samaadhaanam
nalkum swargheeya thaathan nal daanam
nee nin adhvaanaththin phalam kaanum
thellum nashtangal kaanilla thaanum
Verse 10 daivamakanenna padavi
athaal eshukilla thellum tholvi
maanikkum nanmakal eki-
loka maanavarekkalum upari;- bheethi…
Share
Download Song
Cancel
Download